പുലിയെ പിടികൂടാൻ ഉടൻ ഊർജിതശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:39 am IST

News Now

ബാം​ഗളൂർ; ബാം​ഗളൂർ ന​ഗരത്തിലെ താമസസമുച്ചയത്തിന്റെ പാർക്കിങ്ങിൽ പുലി. ബെന്നാർ‌ഘട്ടെ റോഡിലെ അപ്പാർട്മെന്റിൽ ശനിയാഴ്ച പുലർച്ചെയാണ് പുലിയെ കണ്ടത്. ഇതോടെ ന​ഗരവാസികൾ ആശങ്കയിലായി. പുലിയെ പിടികൂടാൻ ഉടൻ ഊർജിതശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

പാർക്കിങ്ങിലൂടെ പുലി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 5.20നു പുലി പാർക്കിങ്ങിലേക്കു കയറുന്നതും 6നു പുറത്തേക്കു പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഹുളിമാവ് തടാകത്തോടു ചേർന്നുള്ള ബേഗൂർ, കൊപ്പ മേഖലകളിലുള്ളവരാണു പുലി ഭീതിയിൽ കഴിയുന്നത്. ബാംഗളൂരു നഗരമധ്യത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയാണിത്. 

ബെന്നാർഘട്ടെ നാഷനൽ പാർക്കിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള മേഖലയിലാണു പുലിയെ കണ്ടത്. നഗരത്തിൽ തന്നെയുള്ള  മാറത്തഹള്ളിയിലെ സ്കൂളിൽ 2016ൽ പുലിയിറങ്ങിയിരുന്നു. പിടിക്കാൻ ശ്രമിച്ച വനം ജീവനക്കാരനെ അന്നു പുലി ആക്രമിക്കുകയും ചെയ്തു.  വനമേഖലയിൽ നിന്ന് ആനകളിറങ്ങുന്ന സംഭവങ്ങളും പതിവാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates