
നടുറോഡില്‍ മുള്ളന്‍ പന്നി- പുള്ളിപ്പുലി പോരാട്ടം, അവസാനം സംഭവിച്ചത് - വീഡിയോ
ഗൗരവ് ശര്‍മ്മ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ ദേഹത്ത് തുളഞ്ഞുകയറിയ മുള്ളുകള്‍ വലിച്ചൂരിയെടുക്കാന്‍ പുള്ളിപ്പുലി പെടാപാട് പെടുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്. ഇപ്പോള്‍ മുള്ളന്‍പന്നിയെ പുള്ളിപ്പുലി ആക്രമിക്കാന്‍ ശ്രമിക്കുന്നതും വിജയിക്കാന്‍ കഴിയാതെ വരുന്നതിന്റെയും വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഗൗരവ് ശര്‍മ്മ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. നടുറോഡിലാണ് സംഭവം. മുള്ളന്‍ പന്നിയും പുള്ളിപ്പുലിയും തമ്മിലുള്ള പോരാട്ടം കണ്ട് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
മുള്ളന്‍ പന്നിയെ വരുതിയിലാക്കാന്‍ ശ്രമിക്കുകയാണ് പുള്ളിപ്പുലി. എന്നാല്‍ മുള്ളന്‍ പന്നിയുടെ മുള്ളുകള്‍ ദേഹത്ത് തറച്ച് പുള്ളിപ്പുലിക്ക് പരിക്കേല്‍ക്കുന്നത് കാണാം. കാലില്‍ തറച്ച മുള്ള് പുള്ളിപ്പുലി വലിച്ചൂരാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ശക്തമായ ചെറുത്തുനില്‍പ്പാണ് മുള്ളന്‍ പന്നി കാഴ്ചവെച്ചത്. മുള്ളന്‍ പന്നിയോട് ജയിക്കാന്‍ കഴിയാതെ പുള്ളിപ്പുലി നില്‍ക്കുന്നതാണ് വീഡിയോയുടെ അവസാനം.
Leopard vs Porcupine.
â Gaurav Sharma (@GauravSharmaIFS) September 3, 2021
Leopard got seriously hurt. Big bullies don't always win.
Nature is amazing.
(Credits in the video) pic.twitter.com/RlcWTUwKiw
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം
Related News

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
