
News Now
രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് കോൺഗ്രസ് റാലി; അനുമതി നൽകി ഡൽഹി പൊലീസ്

'5 മിനിറ്റിൽ ലോൺ, സിബിൽ സ്കോർ വേണ്ട'; വ്യാജ ലോൺ ആപ്പ് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാം

'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്ഡീസ് പോരാട്ടം വൈകുന്നു

ന്യൂഡല്ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഇന്നലെ മുപ്പതിനായിരത്തില് താഴെയാണ് രോഗബാധ റിപ്പോര്ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേര്ക്കാണ് രോഗം പിടിപെട്ടത്. 373 പേര് കോവിഡ് ബാധിച്ച് മരിച്ചു.
ഇന്നലെ രാജ്യത്ത് 41,511 പേര് രോഗമുക്തി നേടി. ഇതോടെ ഇന്ത്യയില് നിലവില് കോവിഡ് ബാധിച്ച് ചികില്സയിലുള്ളത് മൂന്ന് ലക്ഷത്തി എണ്പത്തെട്ടായിരത്തി അഞ്ഞൂറ്റി എട്ടുപേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്. 147 ദിവസത്തിന് ശേഷമാണ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തില് താഴെയെത്തുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇന്നലെ 15,11,313 സാംപിളുകള് പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 48,32,78,545 സാംപിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആര് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


