
'മിസ്റ്റര്‍ ന്യായാധിപന്‍!' അസഭ്യ വര്‍ഷം, ഫയലുകള്‍ എറിഞ്ഞു; സുപ്രീംകോടതിയില്‍ നിന്നും ഹര്‍ജിക്കാരനെ പുറത്താക്കി-വിഡിയോ
ജസ്റ്റിസുമാരായ കെ. വി. വിശ്വനാഥന്‍, അലോക് അരാധെ എന്നിവരുടെ ബെഞ്ചിന് മുന്നിലായിരുന്നു സംഭവം.

ന്യൂഡല്‍ഹി: കോടതിമുറിയില്‍ അസഭ്യം പറഞ്ഞതിനെത്തുടര്‍ന്ന് ഹര്‍ജിക്കാരനെ സുപ്രീംകോടതിയില്‍ നിന്ന് ബലംപ്രയോഗിച്ച് പുറത്താക്കി. അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. അസഭ്യവര്‍ഷത്തോടൊപ്പം ഇയാള്‍ ഫയലുകള്‍ എടുത്തെറിയുകയും ചെയ്തു.
ജസ്റ്റിസുമാരായ കെ. വി. വിശ്വനാഥന്‍, അലോക് അരാധെ എന്നിവരുടെ ബെഞ്ചിന് മുന്നിലായിരുന്നു സംഭവം.വാദം തുടങ്ങിയപ്പോള്‍ തന്നെ ഹര്‍ജിക്കാരന്റെ സംസാരം മോശം രീതിയിലായിരുന്നു. 'മിസ്റ്റര്‍ ന്യായാധിപന്‍', എന്ന് വിളിച്ചുകൊണ്ട് ബെഞ്ചിന് നേരെ നിന്ന് ഉച്ചത്തിലാണ് ഹര്‍ജിക്കാരന്‍ സംസാരിച്ചത്. ‘ലഖ്‌നൗ എസിപിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്ന് സുപ്രീംകോടതിയോട് ഞാൻ ഉത്തരവിടുന്നു’ എന്ന് ഇയാൾ കോടതിയോട് പറഞ്ഞു. ‘നിങ്ങൾ കോടതിയോട് ഉത്തരവിടുകയാണോ?’ എന്ന് ജസ്റ്റിസ് വിശ്വനാഥൻ ചോദിച്ചു. തുടർന്ന് ഇയാൾ അസഭ്യവർഷം നടത്തുകയും പ്രകോപിതനാവുകയുമായിരുന്നു. കയ്യിലുണ്ടായിരുന്ന പേപ്പറുകൾ ജഡ്ജിമാർക്കുനേരെ വലിച്ചെറിയുകയും ചെയ്തു.
ഉടൻതന്നെ സുപ്രീംകോടതിയിലെ സുരക്ഷാ ജീവനക്കാർ ഇയാളെ കോടതിയിൽനിന്ന് ബലംപ്രയോഗിച്ച് മാറ്റി. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ സുരക്ഷാ ജീവനക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Litigant forcibly removed from SC courtroom after abusive outburst during hearing
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ലക്ഷ്യമിട്ടത് വിമാനം ഇസ്രായേലില്‍ തകര്‍ത്തു വീഴ്ത്താന്‍'; ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയതായി റിപ്പോര്‍ട്ട്

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്ഐടി ചോദ്യം ചെയ്തു


