തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി; ജൂൺ 7 വരെ കർശന നിയന്ത്രണം

കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്താത്ത പശ്ചാത്തലത്തിലാണ് നടപടി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST
Edited by :migrator

ചെന്നൈ; കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. ജൂൺ ഏഴു വരെയാണ് ലോക്ക്ഡൗൺ നീട്ടിയതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി. കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്താത്ത പശ്ചാത്തലത്തിലാണ് നടപടി. 

നിലവിലുള്ള കർശന നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരും. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കൾ ഉൾപ്പടെയുള്ളവ വിതരണം ചെയ്യാം. ആവശ്യവസ്തുക്കള്‍ ആളുകള്‍ക്ക് ഫോണിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങാനും സൗകര്യമുണ്ട്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് വിതരണസമയം. 

ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി കുറയ്ക്കാന്‍ ജൂണ്‍ മാസത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 13 ഉത്പന്നങ്ങളാവും കിറ്റില്‍ ഉണ്ടാവുക. ലോക്ഡൗണുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കഴിഞ്ഞ ദിവസം 33361 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now