കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

കെജരിവാളിനെ തകർക്കാൻ ആർക്കും കഴിയില്ലന്നും അദ്ദേഹം ഒരു സിംഹമാണെന്നുമാണ് സുനിത വിശേഷിപ്പിച്ചത്

Loksabha election 2024 AAP
കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിതSource by : എക്സ്
Last Updated :27 April 2024, 7:52 pm IST

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അഭാവം നികത്താൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങി ഭാര്യ സുനിത കെജ്‌രിവാള്‍. ഈസ്റ്റ് ഡല്‍ഹിയിൽ വന്‍ റോഡ് ഷോയാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന്റെ ഭാ​ഗമായി നടന്നത്.

വാഹനത്തിൽ നിന്നുകൊണ്ട് ഈസ്റ്റ് ഡല്‍ഹിയിലെ കോണ്ട്ലി ഏരിയയിലെ വോട്ടര്‍മാരെ സുനിത കെജരിവാള്‍ അഭിവാദ്യം ചെയ്തു. മദ്യനയക്കേസില്‍ അറസ്റ്റിലായ കെജരിവാളിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ എഎപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെജരിവാളിനെ തകർക്കാൻ ആർക്കും കഴിയില്ലന്നും അദ്ദേഹം ഒരു സിംഹമാണെന്നുമാണ് സുനിത വിശേഷിപ്പിച്ചത്. സ്കൂളുകള്‍ പണിതതിനും സൗജന്യ വൈദ്യുതി നല്‍കിയതിനും മൊഹല്ല ക്ലിനിക്കുകള്‍ തുറന്നതിനുമാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ജയിലിലാക്കിയതെന്നും അവര്‍ റോഡ് ഷോയിൽ പറഞ്ഞു. ഏകാധിപത്യം ഇല്ലാതാക്കാനും ജനാധിപത്യം സംരക്ഷിക്കാനും എഎപിക്ക് വോട്ട് ചെയ്യണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now