
കോൺഗ്രസ് വിമത നേതാവ് ജെയിംസ് പന്തമ്മാക്കലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി: നടപടി വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ
2018-ൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ തദ്ദേശ വകുപ്പിന്റെ അനുമതി; കോടതിയിൽ നേരിടുമെന്ന് പന്തമ്മാക്കൽ

കാസർകോട്: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മലയോര മേഖലയിലെ പ്രമുഖ കോൺഗ്രസ് വിമത നേതാവുമായ ജെയിംസ് പന്തമ്മാക്കലിനെ വിജിലൻസ് കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. ഈസ്റ്റ് എളേരി പഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്ന കാലയളവിൽ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകൾക്ക് അപ്പുറം അനധികൃതമായി വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിലാണ് നടപടി. 2018-ൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രോസിക്യൂഷൻ അനുമതി നൽകിയത്.
സർക്കാർ ഉത്തരവിനെത്തുടർന്ന് വ്യാഴാഴ്ച മാധ്യമങ്ങളെ കണ്ട ജെയിംസ് പന്തമ്മാക്കൽ തനിക്കെതിരായ ആരോപണങ്ങൾ പൂർണ്ണമായും തള്ളിപ്പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താനും നിശബ്ദരാക്കാനുമുള്ള ഭരണകക്ഷിയുടെ ചട്ടുകമായി വിജിലൻസ് മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിജിലൻസിന്റെ നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമപരമായി കോടതിയിൽ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാസർകോട്ടെ മലയോര മേഖലകളിൽ ശക്തമായ ജനസ്വാധീനമുള്ള നേതാവാണ് ജെയിംസ് പന്തമ്മാക്കൽ. കോൺഗ്രസ് നേതൃത്വവുമായി ദീർഘകാലമായി തുടരുന്ന അസ്വാരസ്യങ്ങളെത്തുടർന്ന് 2015-ൽ കോൺഗ്രസ് വിട്ട അദ്ദേഹം ഡെമോക്രാറ്റിക് ഡെവലപ്‌മെന്റ് ഫ്രണ്ട് (ഡിഡിഎഫ്) എന്ന പേരിൽ ജനകീയ കൂട്ടായ്മ രൂപീകരിക്കുകയായിരുന്നു. ആ വർഷത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഒരു സീറ്റിലൊതുക്കി ഡിഡിഎഫ് ഈസ്റ്റ് എളേരിയിൽ ഭരണം പിടിച്ചെടുത്തു. തുടർന്ന് 2020-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഡിഡിഎഫും ഏഴ് സീറ്റുകൾ വീതം നേടിയെങ്കിലും സിപിഎമ്മിന്റെയും സ്വതന്ത്രരുടെയും പിന്തുണയോടെ പന്തമ്മാക്കൽ വീണ്ടും പഞ്ചായത്ത് ഭരണം നിലനിർത്തി. 2022-ൽ ഔദ്യോഗികമായി കോൺഗ്രസിലേക്ക് മടങ്ങിയെത്തിയെങ്കിലും ഡിസിസി ഓഫീസിലുണ്ടായ സംഘർഷത്തെത്തുടർന്ന് 2025-ൽ വീണ്ടും പാർട്ടി വിടുകയും നേതൃത്വം ഇയാളെ പുറത്താക്കുകയുമായിരുന്നു.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
The State Local Self-Government Department has accorded official sanction to the Vigilance and Anti-Corruption Bureau (VACB) to prosecute prominent Congress rebel leader James Panthammakkal in a disproportionate assets case registered in 2018
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



