സഹോദരിയുമായി പ്രണയം; അയല്‍വാസിയെ 22കാരന്‍ ഉളി കൊണ്ട് കുത്തിക്കൊന്നു

സഹോദരിയുമായി പ്രണയം; അയല്‍വാസിയെ 22കാരന്‍ ഉളി കൊണ്ട് കുത്തിക്കൊന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST

പട്യാല: സഹോദരിയുമായി പ്രണയ ബന്ധം സ്ഥാപിച്ചതിന് 22 കാരന്‍ അയല്‍ക്കാരനെ കൊലപ്പെടുത്തി. മൂര്‍ച്ചയേറിയ ഉളി ഉപയോഗിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത്. പഞ്ചാബിലെ പട്യാലയിലാണ് ദാരുണ സംഭവം. 

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. അജയ് കുമാര്‍ എന്നയാളാണ് മരിച്ചത്. ഇയാളുടെ തൊട്ടടുത്ത് തന്നെ താമസിക്കുന്ന ഗുര്‍തേജ് സിങ് എന്ന 22കാരനാണ് കൃത്യം നടത്തിയത്. 

അലങ്കാര സാധനങ്ങള്‍ വാങ്ങാനായി അജയ് കുമാര്‍ പുറത്തിറങ്ങിയ സമയത്ത് ഗുര്‍തേജ് സിങ് മാരകായധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ അജയ് കുമാറിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ അജയ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവ ശേഷം പ്രതി ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. 

തന്റെ ഇളയ സഹോദരിയും മരിച്ച അജയ് കുമാറും തന്നില്‍ പ്രണയ ബന്ധത്തിലാണെന്ന് ഗുര്‍തേജ് സംശയിച്ചിരുന്നു. നേരത്തെ ഇതേ വിഷയത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കവുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ അജയ് കുമാറിനെ ഉളിയുപയോഗിച്ച് കുത്തിക്കൊന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now