
News Now
Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
എല്ലാ വെളുത്തുള്ളിയും ഒരുപോലെയല്ല; ഗുണങ്ങളിൽ മുന്നിൽ ഏത്?
1.2 ലിറ്റര് ത്രീ സിലിണ്ടര് പെട്രോള് എന്ജിന്, അഞ്ചു വേരിയന്റുകള്; ടൊയോട്ട ഗ്ലാന്സ ഫെയ്സ് ലിഫ്റ്റ് വിപണിയില്, പ്രാരംഭ വില 6.99 ലക്ഷം രൂപ

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന് സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

ചെന്നൈ: മധുരയിലെ അരിട്ടപ്പട്ടി, മീനാക്ഷിപുരം ഗ്രാമങ്ങളെ തമിഴ്നാട്ടിലെ ആദ്യ ജൈവ വൈവിധ്യ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. അപൂര്വ്വയിനം ജീവികളും രണ്ടായിരം വര്ഷത്തിലധികം പഴക്കമുള്ള ചരിത്ര അവശേഷിപ്പുകളുമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. ഇവയുടെ സംരക്ഷണം കണക്കിലെടുത്താണ് ഈ ഗ്രാമങ്ങളെ തമിഴ്നാട് സര്ക്കാര് ജൈവ വൈവിധ്യ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചത്.
അരിട്ടപ്പട്ടി, മീനാക്ഷിപുരം ഗ്രാമങ്ങളിലായി 193.2 ഹെക്ടര് ഭൂമിയാണ് സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചത്. ഇവിടെയുള്ള ചില കുന്നിന്പ്രദേശങ്ങള് ചരിത്ര അവശേഷിപ്പുകളുടെയും ജൈവ വൈവിധ്യത്തിന്റെയും കലവറയാണ്. 250 ഇനം പക്ഷികളുടെ ആവാസകേന്ദ്രമാണിത്.
കുന്നുകള്ക്ക് ചുറ്റുമുള്ള 72 തടാകങ്ങളാണ് പ്രദേശത്തിന് പച്ചപ്പ് നല്കുന്നത്. മഹാശില കാലത്തെ ശേഷിപ്പുകളില് തമിഴ്- ബ്രഹ്മി ലിഖിതങ്ങള് കണ്ടെത്തിയിട്ടുണ്ട്. പാറയില് കൊത്തിയ ക്ഷേത്രങ്ങള്ക്ക് 2200 വര്ഷത്തിന്റെ പഴക്കമാണ് കണക്കാക്കുന്നത്.
Congratulations Madurai Arittapatti in Madurai gets Notified by GOTN as the first Biodiversity Heritage Site in Tamil Nadu. #Arittapatti is nothing less than a biodiversity paradise with several endemic species and a historical heritage which dates back to thousands of years pic.twitter.com/4YxBQrsNmb
â Supriya Sahu IAS (@supriyasahuias) November 22, 2022
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
