
അഹമ്മദ് നഗര്‍ ഇനി അഹല്യ നഗര്‍; ജില്ലയുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍
മറാത്ത രാജ്ഞിയായിരുന്ന അഹല്യഭായ് ഹോള്‍ക്കറിനോടുള്ള ആദര സൂചകമായാണ് അഹമ്മദ്നഗര്‍ അഹല്യനഗറാക്കുന്നത്.

മുംബൈ: അഹമ്മദ് നഗര്‍ ജില്ലയെ അഹല്യ നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ മഹാരാഷ്ട്ര മന്ത്രിസഭാ തീരുമാനം. ഇതോടെ സംസ്ഥാനത്ത് പേരുമാറ്റിയ ജില്ലകളുടെ എണ്ണം മൂന്നായി. അഹമ്മഗ് നഗര്‍ നഗരത്തിന്റെ പേര് അഹല്യ ദേവി നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തതായി മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ എക്സില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം മേയില്‍ അഹമ്മദ് നഗറില്‍ നടന്ന ഒരു പരിപാടിക്കിടെ അഹമ്മദ് നഗറിന്റെ പേരുമാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മറാത്ത രാജ്ഞിയായിരുന്ന അഹല്യഭായ് ഹോള്‍ക്കറിനോടുള്ള ആദര സൂചകമായാണ് അഹമ്മദ്നഗര്‍ അഹല്യനഗറാക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ നിസാംഷാഹി രാജവംശവും അഹമ്മദ്നഗര്‍ പട്ടണവും സ്ഥാപിച്ച അഹമ്മദ് നിസാംഷായുടെ പേരിലാണ് അഹമ്മദ് നഗര്‍ അറിയപ്പെട്ടിരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുംബൈയിലെ എട്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്കും പുതിയ പേരുകള്‍ നല്‍കും. ബ്രിട്ടീഷ് ഭരണകാലത്ത് നല്കിയ പേരുകളാണ് മാറ്റുന്നത്.
2022-ല്‍ ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകള്‍ യഥാക്രമം സംഭാജി നഗര്‍, ധാരാശിവ് എന്നിങ്ങനെ മാറ്റിയിരുന്നു. മുഗള്‍ ചക്രവര്‍ത്തിമാരായ ഔറംഗസീബിന്റെയും നിസാം മിര്‍ ഉസ്മാന് അലി ഖാന്റെയും പേരിലാണ് ഔറംഗബാദും ഒസ്മാനാബാദും അറിയപ്പെട്ടിരുന്നത്.
WHAT TO READ NEXT

ആദായനികുതി കേസ് കോണ്‍ഗ്രസിന് തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Related News


'നീ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കെടാ, ചേട്ടനും അനിയനും കൂടി ചേര്‍ന്നാലും പിണറായി വിജയനെ വിരട്ടാനാവില്ല'

'അടിവസ്ത്രം മാത്രം ധരിച്ച് ആക്ഷന്‍ രംഗം ചെയ്യാന്‍ പറഞ്ഞു'; ദുരനുഭവം പറഞ്ഞ് രാധിക ആപ്തെ
