
കുലംകുത്തിയൊഴുകുന്ന നദി; ലൈന്‍ കമ്പിയില്‍തൂങ്ങി വൈദ്യുതി ജീവനക്കാര്‍; അതിസാഹസിക രക്ഷാപ്രവര്‍ത്തനം (വീഡിയോ)
പാല്‍ഘറില്‍ സൂര്യ നദി കരകവിഞ്ഞൊഴുകിയതോടെയാണ് ഇവര്‍ ഇലക്ട്രിക് പോസ്റ്റില്‍ കുടുങ്ങിയത്
മുംബൈ: മഹാരാഷ്ട്രയിലെ പ്രെളയത്തിനിടെ ഇലക്ട്രിക് പോസ്റ്റില്‍ കുടുങ്ങിയ വൈദ്യുതി ബോര്‍ഡ് ജീവനക്കാരെ അതിസാഹസികമായി രക്ഷപ്പെടുത്തി എന്‍ഡിആര്‍എഫ്. പാല്‍ഘറില്‍ സൂര്യ നദി കരകവിഞ്ഞൊഴുകിയതോടെയാണ് ഇവര്‍ ഇലക്ട്രിക് പോസ്റ്റില്‍ കുടുങ്ങിയത്.
ബോട്ടില്‍ രക്ഷയ്ക്കെത്തിയ എന്ഡിഎഫ്ആര്എഫ് സംഘം ഇവരെ സേഫ്റ്റി ബെല്‍റ്റുകള്‍ ഉപയോഗിച്ച് താഴെയെിറക്കുകയായിരുന്നു. അതി സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്.
അതേസമയം, മഹാരാഷ്ട്രയില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 138ആയി. മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര് മരിച്ചു. ഇവിടെ 32ഓളം വീടുകള്‍ തകര്‍ന്നെന്നും 52 പേരെ കാണാതിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സൈന്യവും എന്‍ഡിആര്‍എഫും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ തുടരുകയാണ്
#WATCH | Maharashtra: NDRF rescued 2 Power Dept staff, hanging by safety belts on power cables, as a raging Surya River flowed below them in Manor, Palghar. They were restoring the power supply in the area & had unsuccessfully attempted to reach the other side. (23.07.2021) pic.twitter.com/2iB1j5g98e
â ANI (@ANI) July 24, 2021
ആറ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോലാപ്പൂര്‍, റായ്ഗഡ്, രത്നഗിരി, പല്‍ഘര്‍, താനെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുംബൈയില്‍ അതിതീവ്ര മഴ പെയ്യുമെന്നാണ് പ്രവചനം. വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്കി.
മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.മുംബൈയിലേക്കുള്ള മംഗളൂരു എക്സ്പ്രസ് ലോണ്ട-മീറജ് റൂട്ടില്‍ മണ്ണിടിച്ചിലില്‍ ട്രെയിന്പാളം തെറ്റി. മംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് യാത്ര പുറപ്പെട്ട പാസഞ്ചര്‍ തീവണ്ടിയുടെ മേലാണ് മണ്ണിടിഞ്ഞത്. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള തീവണ്ടി ഗതാഗതവും തടസ്സപ്പെട്ടു. യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല.
ട്രെയിന്‍ നമ്പര്‍ 08048 വാസ്കോ ഡ ഗാമ-ഹൗറ എക്സ്പ്രസ് സ്പെഷ്യല്‍, 07420 വാസ്കോഡ ഗാമ-തിരുപ്പതി എക്സ്പ്രസ് സ്പെഷ്യല്‍, 07420/07022 വാസ്കോഡ ഗാമ-തിരുപ്പതി ഹൈദരാബാദ് എക്സ്പ്രസ് സ്പെഷല എന്നീ ട്രെയിനുകള്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് റദ്ദാക്കി. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ബുധനാഴ്ച പുറപ്പെട്ട 02780 ഹസ്രത്ത് നിസാമുദ്ദീന്‍-വാസ്കോഡഗാമ എക്സ്പ്രസ് സ്പെഷല്‍ ട്രെയിന്‍ ലോണ്ടയ്ക്കും വാസ്കോ ഡഗാമയ്ക്കും ഇടയില്‍ ഭാഗികമായി റദ്ദാക്കി.കൊങ്കണ്‍ മേഖലയിലടക്കം മഴ ശക്തമായി തുടര്‍ന്നതിനാല്‍ കൊങ്കണ്‍ തീവണ്ടിപ്പാത ഇന്നും അടച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് പാത അടച്ചിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



