
മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് വ്യാപനം; അമരാവതി ജില്ലയില്‍ ഒരാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
നേരത്തെ ശനിയാഴ്ച രാത്രി എട്ടുമണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴു മണിവരെയാണ് ജില്ലാ ഭരണകൂടം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, അമരാവതി ജില്ലയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നേരത്തെ ശനിയാഴ്ച രാത്രി എട്ടുമണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴു മണിവരെയാണ് ജില്ലാ ഭരണകൂടം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരാഴ്ച വരെ സംസ്ഥാന സര്‍ക്കാര്‍ നീട്ടിയത്.
അച്ചല്പൂര് സിറ്റി ഒഴികെയുള്ള ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും ലോക്ക്ഡൗണ്‍ തുടരുമെന്ന് മന്ത്രി യഷോമതി താക്കൂര്‍ അറിയിച്ചു. ഇക്കാലയളവില്‍ അവശ്യസര്‍വീസുകള്‍ക്ക് തടസ്സമില്ല. കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കളെ അറിയിച്ചു. പുനെയില്‍ ഇതിനോടകം തന്നെ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച 6000 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി രണ്ടാം ദിവസവും 6000ലധികം പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയതില്‍ സംസ്ഥാനം ആശങ്കയിലാണ്. ഇതില്‍ 27 ശതമാനം കേസുകളും മുംബൈ അമരാവതി മുന്‍സിപ്പല്‍ കോര്പ്പറേഷന് പരിധിയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
