'പ്രണയം നഷ്ടപ്പെട്ടു, പ്ലേ ബോയ് ആയതങ്ങനെ'; അമരാവതിയില്‍ പ്രണയക്കുരുക്കില്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്ത കേസിലെ പ്രതിയുടെ മൊഴി

കുറഞ്ഞത് 180 പെണ്‍കുട്ടികളെയെങ്കിലും ഇയാള്‍ ലക്ഷ്യം വെച്ചിട്ടുണ്ടെന്നും മുന്നൂറ്റമ്പതിലധികം അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. വാട്‌സ് ആപ്പ്, സ്‌നാപ്ചാറ്റ് ഗ്രൂപ്പുകള്‍ വഴി ആദ്യം പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്ത് അടുപ്പം സൃഷ്ടിക്കും.

Maharashtra 'Love Trap' Accused Says Adopted 'Playboy' Persona After Breakup
Maharashtra 'Love Trap' Accused Says Adopted 'Playboy' Persona After BreakupX
Edited by :ആതിര അഗസ്റ്റിന്‍
Last Updated :19 ഏപ്രിൽ 2026, 11:06 am IST

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത നൂറിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ പ്രതി പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് 'പ്ലേബോയ്' ആയതെന്ന് പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ പെടുത്തി പീഡിപ്പിച്ചതിന് പരത്വാഡ നഗരവാസിയായ മുഹമ്മദ് അയാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുറഞ്ഞത് 180 പെണ്‍കുട്ടികളെയെങ്കിലും ഇയാള്‍ ലക്ഷ്യം വെച്ചിട്ടുണ്ടെന്നും മുന്നൂറ്റമ്പതിലധികം അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. വാട്‌സ് ആപ്പ്, സ്‌നാപ്ചാറ്റ് ഗ്രൂപ്പുകള്‍ വഴി ആദ്യം പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്ത് അടുപ്പം സൃഷ്ടിക്കും. പെണ്‍കുട്ടികളില്‍ ചിലരെ മുംബൈയിലേക്കും പൂനെയിലേക്കും കൊണ്ടുപോയി വീഡിയോകള്‍ ചിത്രീകരിക്കുകയും, അവ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്തതായും പെണ്‍കുട്ടികള്‍ പറയുന്നു. ചില വീഡിയോകള്‍ ഇയാള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് പതിനെട്ടായിരത്തോളം ഫോളോവേഴ്സ് ഉണ്ടെന്നും, ഒരു പ്രത്യേക തരം ഇമേജ് കെട്ടിപ്പടുക്കുന്നതില്‍ തനിക്ക് താല്‍പ്പര്യമുണ്ടായെന്നും അയാസ് പൊലീസിനോട് പറഞ്ഞു. തന്റെ അധീശത്വം കാണിക്കുന്നതിനും ഓണ്‍ലൈന്‍ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിനുമായി പെണ്‍കുട്ടികളുമൊത്തുള്ള മോശം സെല്‍ഫികള്‍ താന്‍ പോസ്റ്റ് ചെയ്യാറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. ഓരോ തവണ പെണ്‍കുട്ടികളെ എത്തിക്കുമ്പോഴും സുഹൃത്തിന്റെ വീടിന് 500 രൂപ വീതം വാടകയായി നല്‍കാറുണ്ടായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി. ഇയാളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അമരാവതി റൂറല്‍ പൊലീസ് വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. കത്തോറ നാകയിലെ ഒരു ഫളാറ്റ്, നിരവധി കഫേകള്‍, വസര്‍ ഡാമിന് സമീപമുള്ള പാര്‍ക്ക് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

അയാസും ഇയാള്‍ക്കായി വീഡിയോകള്‍ ചിത്രീകരിച്ചിരുന്ന കുട്ടിക്കാലത്തെ സുഹൃത്തായ ഉസര്‍ ഖാനും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറംലോകമറിഞ്ഞത്. അയാസ് തന്നെ ഭീഷണിപ്പെടുത്തിയതായി ഉസര്‍ പറഞ്ഞു. പിന്നീട് അയാസ് തന്റെ ഫോണ്‍ ഒരു കടയില്‍ വെച്ച് മറന്നുപോയപ്പോള്‍, ഉസര്‍ അതില്‍ നിന്ന് വീഡിയോകളും ഫോട്ടോകളും കൈക്കലാക്കുകയും അവ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ഇത് പിന്നീട് വലിയ രീതിയില്‍ പ്രചരിച്ചു. അയാസിനെയും ഉസര്‍ ഖാനെയും ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ, പരത്വാഡയിലുള്ള അയാസിന്റെ കുടുംബവീടിന്റെ അനധികൃത ഭാഗങ്ങള്‍ അധികൃതര്‍ പൊളിച്ചുനീക്കി. അതേസമയം, അയാസിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ഒരു പൊലീസ് ഉദ്യോഗസ്ഥനെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അയാസുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

News Now

Summary

Maharashtra 'Love Trap' Accused Says Adopted 'Playboy' Persona After Breakup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates