
യുവാവുമായി ഒളിച്ചോടി, 19കാരിയുടെ തലവെട്ടി മാറ്റി സഹോദരന്; ബലംപ്രയോഗിച്ച് പിടിച്ചുവെച്ച് അമ്മ, വീണ്ടും ദുരഭിമാനക്കൊല
മഹാരാഷ്ട്രയില്‍ 19കാരിയുടെ തലവെട്ടി മാറ്റി സഹോദരന്
മുംബൈ: മഹാരാഷ്ട്രയില്‍ 19കാരിയുടെ തലവെട്ടി മാറ്റി സഹോദരന്. അമ്മയുടെ സഹായത്തോടെയാണ് സഹോദരിയുടെ തല 17കാരന് വെട്ടിമാറ്റിയത്. ദുരഭിമാന കൊലയെന്നാണ്് റിപ്പോര്‍ട്ടുകള്‍.
ഔറംഗബാദ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. കീര്‍ത്തിയെയാണ് അമ്മയും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 19കാരിയെ അമ്മ ബലംപ്രയോഗിച്ച് പിടിച്ചുവെച്ച ശേഷം സഹോദരന് തല വെട്ടിമാറ്റുകയായിരുന്നു.മകളുടെ കാലാണ് അമ്മ ബലം പ്രയോഗിച്ച് പിടിച്ചുവച്ചതെന്ന് പൊലീസ് പറയുന്നു.
കൊലപാതകത്തിന് ശേഷം അറുത്തുമാറ്റിയ തലയുമായി പ്രതി വീടിന്റെ പരിസരത്ത് നടക്കുകയും വായുവില്‍ ഉയര്‍ത്തി കാട്ടുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടര്‍ന്ന് അമ്മയ്ക്കൊപ്പം കടന്നുകളയാന്‍ ശ്രമിച്ച ഇരുവരെയും പൊലീസ് പിടികൂടി.
ജൂണില്‍ സ്നേഹിച്ചയാളുമായി കീര്‍ത്തി ഒളിച്ചോടിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് കീര്‍ത്തിയുടെ വീട്ടിലെത്തിയ അമ്മയും മകനും 19കാരിയെ ആക്രമിക്കുകയായിരുന്നു. ചായ ഉണ്ടാക്കാന്‍ പോയ സമയത്തായിരുന്നു ആക്രമണം. അമ്മ മകളെ പിടിച്ചുവെയ്ക്കുകയും സഹോദരന് അരിവാള്‍ കൊണ്ട് കഴുത്തുമുറിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
