'ബാഹുബലി'യായി പാപ്പാന്‍; തുമ്പിക്കൈയിലൂടെ ആനപ്പുറത്ത്- വീഡിയോ 

ഐപിഎസ് ഉദ്യോഗസ്ഥന്‍ ദിപാന്‍ഷു കബ്രയാണ് വീഡിയോ പങ്കുവെച്ചത്

തുമ്പിക്കൈയിലൂടെ ആനപ്പുറത്ത് കയറുന്ന പാപ്പാന്‍
Last Updated :20 January 2024, 8:59 am IST
Edited by :migrator

ഒരു തവണയെങ്കിലും ആനപ്പുറത്ത് കയറാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ആനപ്പുറത്ത് കയറാന്‍ പ്രത്യേക വൈദഗ്ധ്യം വേണമെന്നാണ് പൊതുവേ പറയാറ്. ഇപ്പോള്‍ ബാഹുബലി സിനിമയില്‍ പ്രഭാസ് ആനപ്പുറത്ത് കയറുന്നതുപോലെ അനായാസമായി തുമ്പിക്കൈയിലൂടെ ആനപ്പുറത്ത് കയറുന്ന പാപ്പാന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഐപിഎസ് ഉദ്യോഗസ്ഥന്‍ ദിപാന്‍ഷു കബ്രയാണ് വീഡിയോ പങ്കുവെച്ചത്. ബാഹുബലി രണ്ട് സിനിമയിലേതിന് സമാനമായി തുമ്പിക്കൈയിലൂടെ അനായാസമായാണ് പാപ്പാന്‍ ആനപ്പുറത്ത് കയറുന്നത്. ഒറ്റനോട്ടത്തില്‍ ബാഹുബലി സിനിമയിലെ രംഗമാണോ എന്ന് സംശയിച്ചാലും തെറ്റില്ല. അത്രയക്ക് സഹകരണമാണ് ആന കാഴ്ചവെച്ചത്.

Related Article

പാല്‍ തിളപ്പിക്കാന്‍ വച്ചത് മറന്നു; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പിഞ്ചുകുഞ്ഞും വീട്ടുകാരും; വീഡിയോ

റോഡരികില്‍ കമിതാക്കള്‍ തമ്മില്‍ വഴക്ക്, ഇടപെട്ട ഫുഡ് ഡെലിവറി ബോയ് 'വില്ലനായി'; യുവതിയുടെ മുഖത്തടിച്ചു- വീഡിയോ

പരീക്ഷകളെ ഉത്സവമായി കാണണം, മാതാപിതാക്കള്‍ കുട്ടികളുടെ മേല്‍ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കരുത്: മോദി- വീഡിയോ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now