പരീക്ഷ എഴുതാൻ കയറിയപ്പോൾ ചുറ്റും പെൺകുട്ടികൾ, ബോധം കെട്ട് വീണ് ആൺകുട്ടി

താൻ മാത്രമാണ് ഏക ആൺകുട്ടിയെന്ന് മനസിലാക്കിയതോടെയാണ് വിദ്യാർഥിയുടെ ബോധം പോയത്. 

പരീക്ഷ ഹാളിൽ ആൺകുട്ടി ബോധംകെട്ട് വീണു/ ചിത്രം എഎൻഐ
Last Updated :20 January 2024, 9:16 am IST

പട്‌ന: പരീക്ഷാ ഹാളിൽ കയറിയപ്പോൾ പെൺകുട്ടികളെ കണ്ട് ബിഹാറിൽ ആൺകുട്ടി ബോധംകെട്ടു വീണു. ബിഹാറിലെ ഷെറീഫ്സ് അല്ലാമ ഇക്‌ബാൽ കോളജിൽ പഠിക്കുന്ന 12-ാം ക്ലാസുകാരനായ മനീഷ് ശങ്കറാണ് ബോധംകെട്ട് വീണത്. പരീക്ഷാ ഹാളിൽ 500 പെൺകുട്ടികൾ പരീക്ഷ എഴുതാനുണ്ടായിരുന്നു. അതിൽ താൻ മാത്രമാണ് ഏക ആൺകുട്ടിയെന്ന് മനസിലാക്കിയതോടെയാണ് വിദ്യാർഥിയുടെ ബോധം പോയത്. 

ബോധംകെട്ട വീണ വിദ്യാർഥിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. വിദ്യാർഥിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആത്രയും പെൺകുട്ടികൾക്കിടയിൽ ഒറ്റക്കായെന്ന് തോന്നിയപ്പോഴുണ്ടായ പരിഭ്രമത്തിലാണ് കുട്ടി ബോധരഹിതനായതെന്ന് വിദ്യാർഥിയുടെ ബന്ധു പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now