
'റെയില്‍വേയുടെ സുരക്ഷാ അവകാശവാദം പൊള്ളത്തരമെന്ന് തെളിഞ്ഞു'; വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ച് ഖാര്‍ഗെ
സുരക്ഷയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് അവഗണിച്ചു

ഭുവനേശ്വര്‍: ട്രെയിന്‍ യാത്രയുടെ സുരക്ഷിതത്വമില്ലായ്മ തുറന്നു കാട്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഖാര്‍ഗെയുടെ വിമര്‍ശനം. ബാലസോര്‍ അപകടം കണ്ണുതുറക്കുന്നതാകണമെന്നും ഖാര്‍ഗെ പറഞ്ഞു. റെയില്‍വേ നേരിടുന്ന പ്രശ്‌നങ്ങളും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
റെയില്‍വേയുടെ സുരക്ഷ സംബന്ധിച്ച അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തുറന്നു കാട്ടപ്പെട്ടു. സുരക്ഷയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് അവഗണിച്ചു. പാളം തെറ്റലും സുരക്ഷയും സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടും പരിഗണിച്ചില്ല. റെയില്‍വേയുടെ സുരക്ഷ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് പകരം, പുറംമേനി മിനുക്കല്‍ മാത്രമാണ് നടത്തുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു.
റെയില്‍വേയിലെ ഒഴിവുകള്‍ നികത്താത്തത്, സിഗ്നലിംഗ് സിസ്റ്റത്തിലെ അപാകതകള്‍, സുരക്ഷയിലെ വീഴ്ചകള്‍ തുടങ്ങിയവയെല്ലാം നാലുപേജുള്ള കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റെയില്‍വേ ബജറ്റ് കേന്ദ്ര ബജറ്റുമായി ലയിപ്പിച്ചതിനെയും ഖാര്‍ഗെ വിമര്‍ശിച്ചു, സ്വകാര്യവല്‍ക്കരണത്തിന് പ്രേരിപ്പിക്കുന്നതിന് റെയില്‍വേയുടെ സ്വയംഭരണത്തെ തുരങ്കം വയ്ക്കുന്നതിനുവേണ്ടിയാണോ ഇത് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.
റെയില്‍വേ സുരക്ഷയ്ക്കായുള്ള കവച് പദ്ധതിയെന്തു കൊണ്ട് രാജ്യത്ത് നാലു ശതമാനം ഭാഗത്തു മാത്രം നടപ്പിലാക്കി. ബാക്കി 96 ശതമാനം സ്ഥലങ്ങളില്‍ എന്തു കൊണ്ട് പദ്ധതി നടപ്പിലാക്കിയില്ല. റെയില്‍വെയ്ക്കായി നീക്കി വെക്കുന്ന പണത്തിന്റെ അളവ് എന്തുകൊണ്ട് ഓരോ വര്‍ഷവും കുറയുന്നു എന്നും ഖാര്‍ഗെ കത്തില്‍ ചോദിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



