രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

മുംബൈ: അസുഖവും ചികിത്സയും താങ്ങാനാവാതെ കിടപ്പുരോ​ഗിയായ ഭാര്യയെ ഭർത്താവ് കൊന്നു. ബ്രെയിൻ ട്യൂമർ ബാധിച്ച സ്ത്രീയെയാണ് 45കാരനായ ഇവരുടെ ഭർത്താവ് കുത്തികൊന്നത്. മഹാരാഷ്ട്രയിലെ പർഭാനിയിലാണ് സംഭവം. 

ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. കൊലപാതകം നടത്തിയതിന് ശേഷം വീട്ടിൽ നിന്ന് ഇറങ്ങി രക്തം പുരണ്ട വസ്ത്രങ്ങൾ ഇയാൾ വലിച്ചെറിഞ്ഞു. രക്തക്കറ പുരണ്ട വസ്ത്രങ്ങൾ നാട്ടുകാരിൽ ചിലർ കാണുകയും ഇവർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. 

ഭാര്യയെ ശുശ്രൂഷിച്ച് മടുത്തെന്നും അസുഖവും ചികിത്സയും കാരണമാണ് കൊന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. 302 (കൊലപാതകം) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates