പതിനാറുകാരിയെ നിരവധി തവണ ബലാത്സംഗം ചെയ്തു; അച്ഛന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയുടെ അമ്മയുടെ അഭാവത്തിലായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാളുടെ ക്രൂരത.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:18 am IST
Edited by :migrator

ചണ്ഡിഗഡ്: പതിനാറുകാരിയെ നിരവധി തവണ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ അഭാവത്തിലായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാളുടെ ക്രൂരത. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. ബിഹാര്‍ സ്വദേശികളായ കുടുംബം കുറച്ചുകാലമായി ഹരിയാനയിലെ അംബാലയിലാണ് താമസിക്കുന്നത്.

ഒരുതവണ മകളെ പീഡിപ്പിക്കുന്നത് കണ്ട് നേരിട്ട് പിടികൂടിയതായും യുവതി പൊലീസിനോട് പറഞ്ഞു. നിരവധി തവണ മകളെ ബലാത്സംഗത്തിനിരയാക്കിയതായും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

പൊലീസ് വീട്ടിലെത്തുമെന്നറിഞ്ഞ് പ്രതി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടുകയായിരുന്നെന്ന് അംബാല പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സുരേന്ദര്‍ കൗര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now