വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെ പാട്ടിലാക്കി, പീഡിപ്പിക്കാന്‍ ശ്രമം; യുവാവിനെ വീട് വളഞ്ഞ് 'കൈകാര്യം' ചെയ്ത് നാട്ടുകാര്‍, അറസ്റ്റ്

വീടിന് മുന്നില്‍ കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ ഇയാള്‍ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST

റാഞ്ചി : വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുള്ള കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ രാംഗാര്‍ഹ് ജില്ലയിലെ വികാസ് നഗര്‍ ഏരിയയിലാണ് സംഭവം. അജയ് തുരി എന്നയാളാണ് പിടിയിലായത്. 

കുട്ടിയുടെ വീടിന് സമീപവാസിയാണ് അറസ്റ്റിലായത്. വീടിന് മുന്നില്‍ കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ ഇയാള്‍ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു.

ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി. സംഭവം അമ്മയോട് പറഞ്ഞു. സംഭവം അറിഞ്ഞ നാട്ടുകാര്‍ രോഷാകുലരായി ഇയാളുടെ വീട് വളഞ്ഞു. 

പ്രതിയായ അജയ് തൂരിയെ പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്തു. അതിന് ശേഷമാണ് പൊലീസിന് കൈമാറിയത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now