
3ലക്ഷത്തിനായി അമ്മയെ നടുറോഡില്‍ ക്രൂരമായി വലിച്ചിഴച്ചു; രക്ഷാശ്രമവുമായി വളര്‍ത്തുനായ; വീഡിയോ വൈറല്‍
പണത്തിനായി അമ്മയെ മകന് ക്രൂരമായി മര്‍ദ്ദിക്കുന്നതിനിടെ നായ രക്ഷിക്കാന്‍ ശ്രമിക്കുന്ന വിഡിയോ വൈറല്‍.

ചെന്നൈ: പണത്തിനായി അമ്മയെ മകന് ക്രൂരമായി മര്‍ദ്ദിക്കുന്നതിനിടെ നായ രക്ഷിക്കാന്‍ ശ്രമിക്കുന്ന വിഡിയോ വൈറല്‍. തമിഴ്നാട്ടിലെ പൊന്നേരിപ്പട്ടിയിലാണ് സംഭവം.
ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ നല്ലമ്മാള്‍ എന്ന സ്ത്രീ ഒറ്റയ്ക്കാണ് താമസം. അവരുടെ പേരിലുണ്ടായിരുന്ന ഭുമി മകന്റെ പേരില്‍ എഴുതികൊടുക്കുകയും ചെയ്തിരുന്നു. തൊഴിലുറപ്പിന് പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് അവരുടെ ഉപജീവനമാര്‍ഗം.
ജോലിക്ക് പോയി ലഭിച്ച മൂന്ന് ലക്ഷം രൂപ ഇവര്‍ വീട്ടില്‍ സൂക്ഷിച്ചിരന്നു. മകന് ഷണ്മുഖന് ഇവരുടെ കൈയിലുണ്ടായിരുന്ന താക്കോല്‍ ലഭിക്കാനായി ഇവരെ ക്രൂരമായി വലിച്ചിഴച്ച് ആക്രമിക്കുകയായിരുന്നു. അതിനിടെ വളര്‍ത്തുനായ നല്ലമ്മയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. താക്കോല്‍ കൈവശപ്പെടുത്തിയ ശേഷം ഭാര്യയും ഷണ്മുഖവും ഇവരെ റോഡില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു.
പരിക്കേറ്റ നല്ലമ്മാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഡിയോ വൈറലായതോടെ മകന് ഷണ്മുഖത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ ഭാര്യയ്ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി
Man brutally attacks his mother for money while her dog tries to protect her.. pic.twitter.com/rDd8MEWZ6v
â Pramod Madhav (@PramodMadhav6) August 22, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ
ബ്രോ, ഓഫീസ് ലുക്കും കാഷ്വൽ സ്റ്റൈലും പൊളിക്കേണ്ടേ? ആമസോണിലെ ഷൂ ഓഫറുകൾ ശ്രദ്ധിക്കൂ
'വിദ്യ മാം ലിപ്സ്റ്റിക് ഉപയോഗിക്കുന്നതു പോലെ സിഗരറ്റ് കയ്യിൽ വച്ച് വിറപ്പിക്കുകയാണ്; രജനി സാറിനെ പേടിച്ച് ഇങ്ങനെ ചെയ്യുമോ എന്ന് ചിന്തിച്ചു'

വയോധികർക്ക് സാന്ത്വനമായി ജനമൈത്രി പൊലീസിന്റെ 'പ്രശാന്തി': മുഴപ്പിലങ്ങാട് ബീച്ചിലേക്ക് സ്നേഹയാത്രയൊരുക്കി
Related News

തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ
ബ്രോ, ഓഫീസ് ലുക്കും കാഷ്വൽ സ്റ്റൈലും പൊളിക്കേണ്ടേ? ആമസോണിലെ ഷൂ ഓഫറുകൾ ശ്രദ്ധിക്കൂ
