'സമൂഹത്തിന് എന്തോ സംഭവിക്കാന്‍ പോകുന്നു'- കഞ്ചാവ് വലിച്ചു; ലഹ​രി മൂത്തു സ്വന്തം ജനനേന്ദ്രിയം മുറിച്ച് യുവാവ്! 

കഞ്ചാവ് വലിച്ചതോടെ സമൂഹത്തിന് ദോഷകരമായ എന്തോ സംഭവിക്കാന്‍ പോകുന്നതായി എനിക്ക് തോന്നി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:01 am IST
Edited by :migrator

ഗുവാഹത്തി: കഞ്ചാവ് ലഹരിയില്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ച് യുവാവ്. അസമിലാണ് സംഭവം. ദേഖാര്‍ സ്വദേശി ഷഹാജുല്‍ അലിയാണ് കഞ്ചാവ് വലിച്ചതിന് പിന്നാലെ ജനനേന്ദ്രിയം മുറിച്ചത്. കഞ്ചാവ് വലിക്കുന്നത് പാപമാണെന്നും പാപങ്ങളില്‍ പശ്ചാത്തപിച്ചാണ് ജനനേന്ദ്രിയം മുറിച്ചതെന്നും ഷഹാജുൽ അലി പറയുന്നു. പക്ഷേ ലഹരിയില്ലാതെ തനിക്ക് ജീവനിക്കാനാവില്ലെന്നും യുവാവ് പ്രതികരിച്ചു. 

'കഞ്ചാവ് ഉപയോഗിക്കാന്‍ എന്റെ മതം അനുവദിക്കുന്നില്ല. കഞ്ചാവ് വലിച്ചതോടെ സമൂഹത്തിന് ദോഷകരമായ എന്തോ സംഭവിക്കാന്‍ പോകുന്നതായി എനിക്ക് തോന്നി. അതിനാല്‍ എന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിച്ചും സമൂഹത്തിന്റെ നല്ലതിന് വേണ്ടിയുമാണ് ജനനേന്ദ്രിയം മുറിച്ചത്'- അലി പറഞ്ഞു.

അതേസമയം, അലി മാനസിക വിഭ്രാന്തിയുള്ള ആളാണെന്നായിരുന്നു മകന്റെ പ്രതികരണം. നേരത്തെയും ഇത്തരത്തിലുള്ള പല വിചിത്ര കാര്യങ്ങളും അലി ചെയ്തിട്ടുണ്ടെന്ന് സുഹൃത്തും വെളിപ്പെടുത്തി. 2003ല്‍ ഒരുരാത്രി മുഴുവന്‍ സിംഹത്തോടൊപ്പം അലി കഴിഞ്ഞെന്ന് സുഹൃത്ത് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now