
മലബന്ധം കൊണ്ട് പൊറുതി മുട്ടി; സുഹൃത്ത് എയര്‍ കംപ്രസര്‍ പ്രയോഗിച്ചു; 35കാരന് ദാരുണാന്ത്യം
മലബന്ധം ഒഴിവാക്കാന്‍ സുഹൃത്ത് യുവാവിന്റെ മലദ്വാരത്തിലേക്ക് എയര്‍ കംപ്രസര്‍ പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് മരിച്ചു

ഭോപ്പാല്‍: മലബന്ധം ഒഴിവാക്കാന്‍ സുഹൃത്ത് യുവാവിന്റെ മലദ്വാരത്തിലേക്ക് എയര്‍ കംപ്രസര്‍ പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് മരിച്ചു. ഭോപ്പാലിലെ കട്നി ജില്ലയിലാണ് സംഭവം. 35 കാരനായ സുക്രാം യാദവ് എന്നയാളാണ് മരിച്ചത്.
സുക്രാവും പ്രതി വിനോദും ഒരുമിച്ച് ഭരോലി ഗ്രാമത്തിലെ ധാന്യങ്ങളുടെ സംസ്കരണ യൂണിറ്റില്‍ ഒരുമിച്ച് ജോലി ചെയ്ത് വരികയായിരുന്നു. മലബന്ധം പ്രശ്നം ഒഴിവാക്കാന്‍ പ്രതി വിനോദ് സുക്രാമിന്റെ മലദ്വാരത്തിലേക്ക് കംപ്രസര്‍ ഉപയോഗിച്ച് വായു കയറ്റുകയായിരുന്നു. അപ്പോള്‍ തന്നെ യുവാവ് അബോധാവസ്ഥയിലാവുകയും ചെയ്തു.
ഉടന്‍ തന്നെ യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും സുക്രാമിന്റെ ജീവന് രക്ഷിക്കാനായില്ല.
പ്രതി വിനോദിനെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 337 പ്രകാരം കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 26ന് മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
