തമിഴ്‌നാട്ടില്‍ നാലുവയസ്സുള്ള മകനെ രക്ഷിക്കുന്നതിനിടെ, അച്ഛന്‍ പാമ്പു കടിയേറ്റ് മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:00 am IST

News Now

ചെന്നൈ: തമിഴ്‌നാട്ടില്‍ നാലുവയസ്സുള്ള മകനെ രക്ഷിക്കുന്നതിനിടെ, അച്ഛന്‍ പാമ്പു കടിയേറ്റ് മരിച്ചു. വീട്ടിനുള്ളിലേക്ക് ഇഴഞ്ഞുകയറിയ പാമ്പ് മകന്റെ നേര്‍ക്ക് ഇഴഞ്ഞുനീങ്ങുന്നത് കണ്ട യുവാവ് പുറത്തേയ്ക്ക് വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.

പുതുക്കോട്ട നാഗമലൈയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. എം മുരുഗേശനാണ് പാമ്പുകടിയേറ്റ് മരിച്ചത്. വീട്ടിലേക്ക് പാമ്പ് ഇഴഞ്ഞു കയറുന്നത് കണ്ട മുരുഗേശന്‍ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. 

പാമ്പ് ഇഴഞ്ഞ് മകന്റെ അടുത്തേയ്ക്ക് നീങ്ങുന്നത് കണ്ട യുവാവ് പാമ്പിനെ പിടികൂടി. തുടര്‍ന്ന് പുറത്തേയ്ക്ക് വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Related Article

മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു സംവരണം; ശരിവച്ച് മദ്രാസ് ഹൈക്കോടതി

പത്താംക്ലാസ് പരീക്ഷയില്‍ തോറ്റാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭയം; അച്ഛനെ 15കാരന്‍ വെട്ടിക്കൊന്നു

41 വര്‍ഷം, 60 കേസുകളുമായി വിവാഹ മോചിതരായ ദമ്പതികള്‍; കോടതി കണ്ടില്ലെങ്കില്‍ അവര്‍ക്ക് ഉറക്കം വരില്ലെന്ന് സുപ്രീംകോടതി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates