
News Now
റഷ്യന് എണ്ണ ഇറക്കുമതിയില് ഇന്ത്യക്ക് ആശ്വാസം; തീരുവകളില് ഇളവ് പ്രഖ്യാപിച്ച് ട്രംപ്

വഖഫ് ബോര്ഡിന് പുതിയ ചെയര്മാന്; നേഹ ബോറയെ വിട്ടയച്ചു; മുഖ്യമന്ത്രി ശബരിമല ദര്ശനത്തിന്; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

സൗദി സര്വീസുകള് 20 വരെ റദ്ദാക്കി എയര് ഇന്ത്യ; ടിക്കറ്റ് നിരക്ക് മൂന്നുലക്ഷം കടന്നു

നെഞ്ചില് അണുബാധ; ബിജെപി നേതാവ് എല്കെ അഡ്വാനി ആശുപത്രിയില്

മൈസുരു: ഗര്ഭിണിയായ യുവതിയെ അമ്പലക്കുളത്തില് മുക്കിക്കൊന്ന് ഭര്ത്താവ്. അതിന് ശേഷം മക്കളെ മുക്കിക്കൊല്ലാന് ശ്രമിക്കുകയും ചെയ്ത ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസുരുവിലെ ശ്രീകണ്ഠേശ്വരസ്വാമി ക്ഷേത്രത്തിലെ കുളത്തിലാണ് ഭാര്യയെ മുക്കിക്കൊന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നാല്പ്പതുവയസുകാരനായ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുവയസുള്ള മൗല്യയെയും നാലുവയസുള്ള മലേശയെയും ഇയാള് മുക്കിക്കൊല്ലാന് ശ്രമിക്കുന്നത് മത്സ്യതൊഴിലാളികള ുടെ ശ്രദ്ധയില്പ്പെട്ടതോടെയാണ് കുട്ടികളെ രക്ഷിക്കാനായത്. മുപ്പത്തിയഞ്ചുകാരിയായ ദേവികയുടെ ജീവന് രക്ഷിക്കാനായില്ല.
രാവിലെ ഏഴരയ്ക്ക് ക്ഷേത്രത്തില് പൂജനടത്താനുണ്ടെന്ന വ്യാജേനയാണ് രാജേഷ് ഭാര്യയെയും മക്കളെയും ക്ഷേത്രക്കുളത്തിന് സമീപത്ത് എത്തിച്ചത്. ആദ്യം ഭാര്യയെ വെള്ളത്തില് മുക്കിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദേവികയുടെ പിതാവിന്റെ പരാതിയിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ദാമ്പത്യപ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



