
അമ്മയും ഭാര്യയും പൊരിഞ്ഞ വഴക്ക്; യുവാവ് അഞ്ചാം നിലയില്‍നിന്നു ചാടി ജീവനൊടുക്കി
അമ്മയും ഭാര്യയും പൊരിഞ്ഞ വഴക്ക്; യുവാവ് അഞ്ചാം നിലയില്‍നിന്നു ചാടി ജീവനൊടുക്കി
മൊറാദാബാദ്: അമ്മയും ഭാര്യയും തമ്മിലുള്ള വഴക്കില്‍ മനംമടുത്ത് മുപ്പത്തിയേഴുകാരന് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്നു ചാടി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മൊറാബാദിലാണ് സംഭവം.
അമ്മയും ഭാര്യയും തമ്മില്‍ വഴക്കു നടക്കുന്ന സമയത്താണ് ഇയാള്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സച്ചിന് സൈനി എന്നയാളാണ് മരിച്ചത്.
മൊറാബാദിലെ ആശുപത്രിയില്‍നിന്നു സെനിയെ ഡല്‍ഹിയിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. ഡല്‍ഹിയിലേക്കുള്ള വഴിമധ്യേയാണ് മരണം.
സൈനിയുടെ വീട്ടില്‍ ഭാര്യയും അമ്മയും തമ്മില്‍ നിരന്തരം വഴക്കായിരുന്നുവെന്നാണ് അറിയുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു മകന് മാത്രമാണ് ഇവരെക്കൂടാതെ വീട്ടിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി

'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ



