
വീട്ടുജോലിക്കെത്തിയ യുവതിയുമായി ഭര്‍ത്താവിന് അടുപ്പം; വീട്ടില്‍ നിന്നും അടിച്ചിറക്കി; പരാതിയുമായി ഭാര്യ
തന്നോടും കാമുകിയോടും ഒപ്പം ജീവിക്കണമെന്നാണ് ഭര്‍ത്താവിന്റെ ആവശ്യം
അഹമ്മദാബാദ്: ജോലിക്കാരിയുമായി അടുപ്പത്തിലായ ഭര്‍ത്താവ് തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന പരാതിയുമായി ഭാര്യ.അല്‍ക്ക വ്യാസ് എന്ന യുവതിയാണ് ഭര്‍ത്താവായ മുകേഷ് വ്യാസിനും വീട്ടിലെ ജോലിക്കാരിയായ ഹെതലിനുമെതിരെ പരാതിയുമായി നികോല്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. അഹമ്മദാബാദിലാണ് സംഭവം.
മുകേഷ്അല്ക്ക ദമ്പതികള്‍ക്കും 15 വയസ്സുള്ള മകളും 14 വയസുള്ള മകനുമുണ്ട്. പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. മകനെ ഗര്‍ഭം ധരിച്ച സമയത്താണ് ഇവര്‍ ഹെതലിനെ വീട്ടു ജോലിക്ക് നിയോഗിച്ചത്. എന്നാല്‍, ഭര്‍ത്താവും ഇവരും അടുത്തു. അതിന് ശേഷം ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.
ബന്ധത്തെ താന്‍ എതിര്‍ത്തതോടെ ഇവര്‍ നികോലിലേക്ക് താമസം മാറി. തന്നോടും കാമുകിയോടും ഒപ്പം ജീവിക്കണമെന്നാണ് ഭര്‍ത്താവിന്റെ ആവശ്യം. ഇതിനെ താന്‍ എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും ജോലിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കി. 2020 ഏപ്രിലില്‍ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കി. മക്കളെ പോലും കാണാന്‍ സമ്മതിക്കുന്നില്ലെന്നും മാതാപിതാക്കളോടൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും യുവതി പരാതിയില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!


