News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

ബംഗളൂരു: കര്ണാടകയില് 19കാരനെ കാമുകിയുടെ അച്ഛന് അടിച്ചുകൊന്നു. വിറക് കൊണ്ടുള്ള അടിയേറ്റ് 19കാരന് മരിച്ച സംഭവത്തില് 46കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിലാണ് സംഭവം. 19കാരനായ നിവേഷ് കുമാറാണ് കൊല്ലപ്പെട്ടത്. കാമുകിയുടെ അച്ഛനായ നാരായണ് ആണ് അറസ്റ്റിലായത്. ഓട്ടോറിക്ഷ ഡ്രൈവറാണ് നാരായണ്. സ്കൂള് വിദ്യാഭ്യാസം പകുതിവെച്ച് അവസാനിപ്പിച്ച പെണ്കുട്ടി സമീപവാസിയായ നിവേഷ് കുമാറുമായി പ്രണയത്തിലാവുകയായിരുന്നു. എന്നാല് ഈ ബന്ധത്തെ നാരായണ് എതിര്ത്തിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ഓട്ടോറിക്ഷ ഓടിക്കുന്നതിന് നാരായണ് അതിരാവിലെ വീട്ടില് നിന്ന് ഇറങ്ങി. ഈസമയത്ത് പെണ്കുട്ടിയെ കാണാന് നിവേഷ് കുമാര് വീട്ടിലെത്തി. പെട്ടെന്ന് വീട്ടിലേക്ക് തിരികെ വന്ന നാരായണ്, വീട്ടില് മകള്ക്കൊപ്പം നിവേഷിനെ കണ്ടതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
കൈയില് കിട്ടിയ വിറക് ഉപയോഗിച്ച് അതിക്രൂരമായാണ് നാരായണ് 19കാരനെ തല്ലിയത്. അടിയേറ്റ് വീണ നിവേഷിനെ ഉടന് തന്നെ ആശുപത്രിയില് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



