
വിവാഹേതര ബന്ധം, 25കാരിയെ അരിവാള്‍ കൊണ്ട് വെട്ടിക്കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍
തമിഴ്നാട്ടില്‍ 25 വയസുള്ള ഭാര്യയെ യുവാവ് വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടില്‍ 25 വയസുള്ള ഭാര്യയെ യുവാവ് വെട്ടിക്കൊന്നു. 31കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുപ്പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭാര്യയുടെ വിവാഹേതര ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ധനലക്ഷ്മിയാണ് കൊലപ്പെട്ടത്. കെ കുമാറാണ് അറസ്റ്റിലായത്.
വാടക വീട്ടിലാണ് കുട്ടികളുമൊന്നിച്ച് ഇരുവരും താമസിക്കുന്നത്. വസ്ത്രോല്‍പ്പന കമ്പനിയിലാണ് ധനലക്ഷ്മി ജോലി ചെയ്യുന്നത്. അവിടെ ജോലി ചെയ്യുന്ന മറ്റൊരാളുമായി യുവതിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവാവ് ആക്രമിച്ചത്. ഇടയ്ക്കിടെ കാമുകനെ കാണാന്‍ ഭാര്യ പോകാറുണ്ടെന്നും ഫോണില്‍ പരസ്പരം സംസാരിക്കാറുണ്ടെന്നും കുമാര്‍ മൊഴി നല്കി.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ വഴക്കിട്ടു. കുപിതനായ കുമാര്‍ അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ഉടന്‍ തന്നെ മരിച്ചതായി പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പാലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

Jantar Mantar Protest: ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ കസ്റ്റഡിയിൽ
'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം


