News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

ഭോപ്പാല്: മൊബൈല് ഫോണ് മോഷ്ടിച്ചെന്നാരോപിച്ച് എട്ടുവയസുകാരനെ കിണറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തി ഏറെ നേരം തൂക്കിയിട്ടു. മധ്യപ്രദേശിലെ ചത്തര്പൂര് ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില് പ്രചരിച്ചതിന്റെ അടിസ്ഥാനത്തില് യുവാവിനെ അറസ്റ്റ്്് ചെയ്തതായി പൊലീസ് പറഞ്ഞു.
യുവാവ് കുട്ടിയെ ഒരു കൈകൊണ്ട് പിടിച്ച് കിണറ്റിലേക്ക് തൂക്കിയിട്ട നിലയിലാണ് വീഡിയോയില് കാണുന്നത്. മൊബൈല് ഫോണ് തിരികെ നല്കിയില്ലെങ്കില് കിണറ്റിലിടുമെന്ന് യുവാവ് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന പതിനാലുകാരനാണ് ഈ ദൃശ്യങ്ങള് മൊബൈലില് പകര്ത്തിയതും കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചതും. ഈ ദൃശ്യങ്ങള് പകര്ത്തിയതിന് പൊലീസുകാരന് തന്നെ മര്ദ്ദിച്ചെന്ന് പതിനാലുകാരന് പറഞ്ഞു. ദൃശ്യങ്ങള് പകര്ത്തിയില്ലെങ്കില് ഈ പ്രശ്നം രമ്യമായി പരിഹരിക്കാന് കഴിയുമായിരുന്നെന്ന് പൊലീസുകാരന് പറഞ്ഞതായും പതിനാലുകാരന് പറയുന്നു. എന്നാല് ഇക്കാര്യം പൊലീസുകാര് നിഷേധിച്ചു.
Shocker in MP's Chhatarpur: Minor kept hanging in well by a youth Ajit over suspicion of cell-phone theft. The savagery was filmed on cell-phone by another minor. According to Chhatarpur SP Sachin Sharma, accused booked and arrested. @NewIndianXpress @TheMornStandard @santwana99 pic.twitter.com/twcHaWFASM
â Anuraag Singh (@anuraag_niebpl) October 18, 2022
മൊബൈല് ഫോണ് മോഷണം പോയെന്ന് കരുതിയാണ് പ്രതി കുട്ടിയെ കിണറ്റില് തൂക്കിയിട്ടതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ വിവിധ വകുപ്പുകള് പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

