
News Now
'ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

അലിഗഡ്: 200 രൂപ കടം നല്കാത്തതിനെ തുടര്ന്ന് 30കാരനെ സുഹൃത്ത് വെടിവച്ച് കൊന്നു. അലിഗഡിലെ തിരക്കേറിയ സിവില് ലൈന് പ്രദേശത്തുവച്ചാണ് കൊലപാതകം നടന്നത്. ശനിയാഴ്ചയായിരുന്നു സംഭവം.
അന്സാര് അഹമ്മദാണ് കൊല്ലപ്പെട്ടത്. അദ്ദേഹം സിവില് ലൈനിലെ ഷംഷാദ് മാര്ക്കറ്റില് ടയര് കട നടത്തുകയാണെന്നും ആസിഫ് എന്നയാള് ശനിയാഴ്ച ഇയാളെ വെടിവച്ച്കൊല്ലുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
പ്രതി മയക്കുമരുന്നിനടിമയാണ്. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടതായും സിറ്റി പൊലീസ് സൂപ്രണ്ട് അഭിഷേക് കുമാര് പറഞ്ഞു. ശനിയാഴ്ച ആസിഫ്, അന്സാര് അഹമ്മദിനോട് മോട്ടോര് സൈക്കിള് ആവശ്യപ്പെട്ട് വന്നിരുന്നു. എന്നാല് മോട്ടോര് സൈക്കിള് നല്കിയിരുന്നില്ല. ഇതിന് പിന്നാലെ വീണ്ടും തിരിച്ചെത്തിയ ആസീഫ് ഇയാളോട് 200 രൂപ അവശ്യപ്പെട്ടു. അതും നല്കാന് അന്സാര് തയ്യാറായില്ല. തുടര്ന്ന് കൈയില് കരുതിയ തോക്ക് ഉപയോഗിച്ച് വെടിയുതിര്ക്കുകയായിരുന്നു. തലയിലാണ് വെടിയേറ്റത്. സമീപത്ത് നിര്ത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തില് രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



