മകനെ ഒപ്പം നിര്‍ത്താനാവില്ല; മൂന്നാം ഭാര്യയുമായി തര്‍ക്കം;  ഏഴു വയസുകാരനെ കഴുത്തുഞെരിച്ച് കൊന്നു

ആദ്യഭാര്യയിലെ മകനെ കൂടെ നിര്‍ത്തില്ലെന്ന് മൂന്നാംഭാര്യ ഉറച്ചുപറയുകയും അവളുടെ വീട്ടിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:20 am IST
Edited by :migrator

ഇന്‍ഡോര്‍: മൂന്നാം ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന്  ഏഴുവയസുകാരനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇന്‍ഡോറിലെ 26 കാരനായ യുവാവാണ് ഏഴുവയസുകാരനെ കൊലപ്പെടുത്തിയത്. ആദ്യഭാര്യയിലെ മകനെ നോക്കുന്നതിനെ ചൊല്ലി തര്‍ക്കം രൂക്ഷമായതോടെയാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 

ശശിപാല്‍ മുണ്ടെയാണ് മകനെ കൊലപ്പെടുത്തിയത്. ഇയാളുടെ ആദ്യഭാര്യ ആറ് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ആദ്യഭാര്യയിലെ മകനെ കൂടെ നിര്‍ത്തില്ലെന്ന് മൂന്നാം ഭാര്യ ഉറച്ചുപറയുകയും അവളുടെ വീട്ടിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു.

ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പ്രതി മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now