ചേട്ടന്‍ അറിയാതെ കാളയെ വിറ്റു; യുവാവിനെ തലയ്ക്ക് അടിച്ചുകൊന്നു

മഹാരാഷ്ട്രയില്‍ 32കാരനെ മൂത്ത സഹോദരനും സഹോദര പുത്രനും ചേര്‍ന്ന് കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST
Edited by :migrator

മുംബൈ: മഹാരാഷ്ട്രയില്‍ 32കാരനെ മൂത്ത സഹോദരനും സഹോദര പുത്രനും ചേര്‍ന്ന് കൊലപ്പെടുത്തി. സഹോദരനെ അറിയിക്കാതെ യുവാവ് കാളയെ വിറ്റതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

നാഗ്പൂര്‍ ജില്ലയിലാണ് സംഭവം. 32കാരനായ വിജയിനെയാണ് ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചും കല്ല് കൊണ്ട് ഇടിപ്പിച്ചും കൊന്നത്. 58കാരനായ ഹന്‍സ് രാജ്, 24കാരനായ മകന്‍ പ്രണയ് എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഇരുസഹോദരങ്ങളുടെയും അച്ഛന്‍ കഴിഞ്ഞ ഡിസംബറിലാണ് മരിച്ചത്. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ ഭൂമിതര്‍ക്കം ഉടലെടുത്തു. അതിനിടെയാണ് ഹന്‍സ് രാജ് അറിയാതെ, വിജയ് കാളയെ വിറ്റത്. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now