മദ്യപിക്കാന്‍ 500 രൂപ നല്‍കിയില്ല; ചേട്ടനെ കഴുത്തുഞെരിച്ച് കൊന്നു, യുവാവ് പിടിയില്‍ 

ഉത്തര്‍പ്രദേശില്‍ 500 രൂപ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരനെ യുവാവ് കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST
Edited by :migrator

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 500 രൂപ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരനെ യുവാവ് കൊലപ്പെടുത്തി. മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

മീററ്റില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇരുവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. മദ്യപിക്കുന്നതിനിടെ ഇളയ സഹോദരന്‍ 500 രൂപ ചോദിച്ചു. മൂത്ത സഹോദരന്‍ ആവശ്യം നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. മൂത്ത സഹോദരനെ കയര്‍ ഉപയോഗിച്ച കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.  വീടിന് സമീപമാണ് ഇരുവരും ചേര്‍ന്ന് മദ്യപിച്ചത്. അയല്‍വാസികളായ രണ്ടു യുവാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. 

'മഴ പെയ്യുകയാണ്, എനിക്ക് മദ്യപിക്കണം, ബോധം നഷ്ടപ്പെടുന്നത് വരെ മദ്യപിക്കണം'- ഇളയ സഹോദരന്‍ പറഞ്ഞ വാക്കുകളായി ദൃക്‌സാക്ഷികള്‍ പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെ. പണം നല്‍കണമെന്ന ആവശ്യം മൂത്ത സഹോദരന്‍ നിരസിച്ചു. കൂടാതെ വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now