കള്‍ കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് കാമുകന്റെ ബന്ധുക്കളെ വെടിവച്ച് കൊന്നു 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST

News Now

ചണ്ഡിഗഡ്: മകള്‍ ഒളിച്ചോടിയതിന്റെ ദേഷ്യത്തില്‍ പിതാവ് കാമുകനെയും ബന്ധുക്കളെയും ആക്രമിച്ചു. ആക്രമണണത്തില്‍ നാല് ബന്ധുക്കള്‍ മരിച്ചു. പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് പിതാവ് കാമുകന്റെ കുടുംബത്തെ ആക്രമിച്ചത്. പരിക്കേറ്റ രണ്ട് പേര്‍ സംഭവസ്ഥലത്തുവച്ചും മറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ അമൃതസറിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെവച്ചാണ് മരണം സംഭവിച്ചത്. പരിക്കേറ്റ രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. 

ഹര്‍മാന്‍ സിങുമായുള്ള മകളുടെ ബന്ധത്തില്‍ ഇയാള്‍ക്ക് താത്പര്യം ഇല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി. ഇതാണ് പിതാവിനെ പ്രകോപിക്കാന്‍ കാരണമായത്. ഞായറാഴ്ച രാവിലെ ആറരയോടെ ഇയാളും സഹോദരനും കാമുകന്റെ വയലില്‍ എത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം പിതാവ് സംഭവസ്ഥലത്തുനിന്നും ബൈക്കില്‍ കയറി രക്ഷപ്പെട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates