ഡൽഹിയിൽ ശ്ര​ദ്ധ മോഡൽ കൊല വീണ്ടും; യുവതിയെ കുത്തിക്കൊന്നു; ശരീര ഭാ​ഗങ്ങൾ പലതായി മുറിക്കാൻ ശ്രമം; അറസ്റ്റ്

രേഖയെ കൊന്ന് ശരീര ഭാ​ഗങ്ങൾ കഷണങ്ങളായി മുറിച്ച് മറവു ചെയ്യാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പൊലീസ് വ്യക്തമാക്കി

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:09 am IST
Edited by :migrator

ന്യൂഡല്‍ഹി: പങ്കാളിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹൃത്ത് പിടിയിൽ. ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തിനു പിന്നാലെ നടന്ന സമാന സ്വഭാവമുള്ള കൊലയാണ് ഇതും. ഗണേശ് നഗറില്‍ താമസക്കാരിയായ രേഖ റാണി (35) യാണ് മരിച്ചത്. ഇവരുടെ പങ്കാളിയായ മന്‍പ്രീത് സിങാണ് പിടിയിലായത്. കൊലയ്ക്ക് ശേഷം മന്‍പ്രീത് പഞ്ചാബിലെ സ്വന്തം നാട്ടിലേക്ക് കടന്നിരുന്നു. ഇവിടെ നിന്നാണ് പൊലീസ് ഇയാളെ പൊക്കിയത്. 

രേഖയെ കൊന്ന് ശരീര ഭാ​ഗങ്ങൾ കഷണങ്ങളായി മുറിച്ച് മറവു ചെയ്യാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പൊലീസ് വ്യക്തമാക്കി. ശ്രദ്ധയുടെ കൊലപാതകം പ്രതിക്ക് ക്രൂര കൃത്യം ചെയ്യാൻ പ്രചോദനമായോ എന്ന കാര്യവും പൊലീസ് സംശയിക്കുന്നുണ്ട്. ഇരുവരും തമ്മിൽ പണത്തെച്ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. 

ഈ പ്രശ്നങ്ങളെത്തുടർന്നാണ് രേഖയെ കൊല്ലാന്‍ മന്‍പ്രീത് തീരുമാനിച്ചത്. ഇതിനായി പ്രത്യേക കത്തിയും ഇയാൾ വാങ്ങി. വ്യാഴാഴ്ചയാണ് കൊലപാതകം നടത്തിയത്. രേഖയുടെ മുഖത്തും കഴുത്തിലും കത്തി ഉപയോഗിച്ച് കുത്തിയാണ് ഇയാൾ കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നത്. 

രേഖയുടെ 15 വയസുള്ള മകളും ഇവര്‍ക്കൊമാണ് താമസം. സംഭവം നടക്കുമ്പോൾ കുട്ടി അടുത്ത മുറിയില്‍ ഉറങ്ങുന്നുണ്ടായിരുന്നു. കുട്ടിയെ ഉറക്ക ​ഗുളിക നൽകി മയക്കുകയായിരുന്നു. 

ഇടയ്ക്ക് ഉണര്‍ന്ന് അമ്മയെ അന്വേഷിച്ചപ്പോള്‍ രേഖ മാര്‍ക്കറ്റില്‍ പോയതായി മന്‍പ്രീത് പറഞ്ഞെന്നു മകള്‍ പൊലീസിന് മൊഴി നല്‍കി. സംശയം തോന്നിയ മകള്‍ ബന്ധുവിന്റെ വീട്ടിലേക്ക് പോയി അവരുമായി തിരിച്ചെത്തി നോക്കിയപ്പോള്‍ വീട് പൂട്ടിയ നിലയില്‍ കണ്ടു. പിന്നാലെയാണ് പൊലീസിനെ വിവരം അറിയിച്ചത്.

കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവയടക്കം നിരവധി കേസുകളില്‍ പ്രതിയാണ് മന്‍പ്രീത് എന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now