ജന്മദിനത്തിന് കേക്ക് മുറിച്ചു, പിന്നാലെ കാമുകിയുടെ കഴുത്തും; കര്‍ണാടകയില്‍ അരുംകൊല, അറസ്റ്റ് 

കര്‍ണാടകയില്‍ ജന്മദിനാഘോഷത്തിന് പിന്നാലെ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:19 am IST
Edited by :migrator

ബംഗളൂരു: കര്‍ണാടകയില്‍ ജന്മദിനാഘോഷത്തിന് പിന്നാലെ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ബംഗളൂരുവിലാണ് സംഭവം. 24കാരിയായ നവ്യയാണ് കൊല്ലപ്പെട്ടത്. കര്‍ണാടക പൊലീസിലെ ജീവനക്കാരിയാണ് നവ്യ. കനകപുര സ്വദേശിയായ പ്രശാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും തമ്മില്‍ കഴിഞ്ഞ ആറുവര്‍ഷമായി അടുപ്പത്തിലായിരുന്നു. ഇരുവരും അകന്ന ബന്ധുക്കളുമാണ്. ചൊവ്വാഴ്ച നവ്യയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. തിരക്ക് കാരണം പ്രശാന്ത് ആഘോഷപരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.

ഇതിന് പകരമായി വെള്ളിയാഴ്ച നവ്യയുടെ ജന്മദിനം ആഘോഷിക്കാന്‍ പ്രശാന്ത് തീരുമാനിച്ചു. ഇതിനായി പ്രശാന്ത് കേക്കും വാങ്ങിയിരുന്നു. കേക്ക് മുറിച്ച ശേഷമാണ് നവ്യയുടെ കഴുത്തുമുറിച്ച് പ്രശാന്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായി പ്രശാന്ത് പൊലീസിന് മൊഴി നല്‍കി. മറ്റൊരാളുമായി ചാറ്റ് ചെയ്യുന്നതിനെ ചൊല്ലി കാമുകിയുമായി നിരവധി തവണ വഴക്ക് കൂടിയിട്ടുണ്ടെന്നും പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now