ഉറക്കെ പാട്ടുവച്ചു; 40കാരനെ അയല്‍വാസി തല്ലിക്കൊന്നു

പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിന് തയ്യാറായില്ല

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST
Edited by :migrator

മുംബൈ: ഉറക്കെ പാട്ടുവച്ചതിന് അയല്‍വാസിയായ 25കാരന്‍ നാല്‍പ്പതുകാരനെ തല്ലിക്കൊന്നു. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ നാല്‍പ്പതുകാരന്‍ കൊല്ലപ്പെടുകയായിരുന്നു.  മാല്‍വാനി പ്രദേശത്തെ അംബുജ് വാദി പ്രദേശത്തായിരുന്നു സംഭവം.

സുരേന്ദ്രകുമാര്‍ ഗുന്നാര്‍ എന്നയാളാണ് മരിച്ചത്. അയാളുടെ കുടിലിന് പുറത്ത് ഇരുന്ന് പാട്ടുകേള്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതിനിടെ അയല്‍വാസിയായ സെയ്ഫ് അലി എന്നായാള്‍ അതിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ശബ്ദം കുറയ്ക്കാന്‍ സുരേന്ദ്രകുമാര്‍ തയ്യാറായില്ല. തുടര്‍ന്ന് സെയ്ഫ് അലി ഇയാളെ ക്രുരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ അദ്ദേഹത്തിന്റെ തല പല തവണ തറയില്‍ ഇടിക്കുകയും ചെയ്തു. 

തുടര്‍ന്ന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് സുരേന്ദ്രകുമാര്‍ ബോധരഹിതനായി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഐപിസി വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരെ കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now