ഭക്ഷണം തയ്യാറാക്കാന്‍ വൈകി; ഭാര്യയെ തവ കൊണ്ട് അടിച്ചുകൊന്നു, 37കാരന്‍ അറസ്റ്റില്‍ 

ഉത്തര്‍പ്രദേശില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 37കാരന്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:06 am IST
Edited by :migrator

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 37കാരന്‍ അറസ്റ്റില്‍. രാത്രിഭക്ഷണം തയ്യാറാക്കുന്നത് വൈകിയതാണ് പ്രകോപനത്തിന് കാരണം. ഭക്ഷണം തയ്യാറാക്കുന്നത് വൈകിയതുമായി ബന്ധപ്പെട്ട് ഭാര്യയുമായി വഴക്കിട്ടു. പിന്നാലെ 37കാരന്‍ തവ ഉപയോഗിച്ച് യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

നോയിഡയില്‍ തിങ്കളാഴ്്ചയാണ് സംഭവം. ബിഹാര്‍ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ അനുജ് കുമാറാണ് പ്രതി. നോയിഡയിലാണ് അനുജ് കുമാര്‍ ഓട്ടോറിക്ഷ ഓടിക്കുന്നത്. 

തിങ്കളാഴ്ച വാഹനയോട്ടം കഴിഞ്ഞ് വീട്ടിലെത്തിയ അനുജ് കുമാര്‍ ഭാര്യയുമായി വഴക്കിട്ടു. രാത്രിഭക്ഷണം തയ്യാറാക്കുന്നത് വൈകിയതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. കുപിതനായ 37കാരന്‍ തവ ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഈ  വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now