ഭാര്യയ്ക്ക് 'വഴിവിട്ട' ബന്ധം; മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതിയെ മഴുകൊണ്ട് വെട്ടി; ഗുരുതരാവസ്ഥയില്‍; അറസ്റ്റ്

ഞായറാഴ്ച രാവിലെ അണക്കെട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കാന്‍ ഇയാള്‍ ശ്രമിക്കുന്നത് നാട്ടുകാര്‍ കണ്ടതോടെ ശ്രമം വിഫലമായി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST

ആരവല്ലി: കുടുംബവഴക്കിനെ തുടര്‍ന്ന് മൂന്ന് മക്കളെ കൊന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം. തുടര്‍ന്ന് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ മേഘ്‌രാജ് താലൂക്കിലെ രാമഡ് ഗ്രാമത്തിലാണ് സംഭവം.

സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്നായിരുന്നു പ്രതിയുടെ സംശയം. വെള്ളിയാഴ്ച രാത്രി ഇയാള്‍ ഭാര്യയെ മഴുകൊണ്ട് വെട്ടുകയായിരുന്നു. ശേഷം രണ്ടരയും എട്ടും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയും ഒമ്പത് വയസുള്ള മകനെയും സമീപപ്രദേശത്തെ അണക്കെട്ടില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ അണക്കെട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കാന്‍ ഇയാള്‍ ശ്രമിക്കുന്നത് നാട്ടുകാര്‍ കണ്ടതോടെ ശ്രമം വിഫലമായി. ഇയാളെ രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയിലാക്കി. അവിടെ വച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now