
News Now
'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര് വാഹന വകുപ്പ്

'എങ്ങനെയാണ് പ്രവര്ത്തിക്കേണ്ടതെന്ന് സര്ക്കാരിന് അറിയാം, രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല'; CMRL കേസില് മാത്യു കുഴല്നാടനെ തള്ളി ചെന്നിത്തല

ന്യൂഡല്ഹി: ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന വിഡിയോ ഫേസ്ബുക്ക് ലൈവില് കാണിച്ച യുവാവിനെ ഡല്ഹി പൊലീസ് രക്ഷിച്ചത് തലനാരിഴയ്ക്ക്. യുഎസ്സിലെ ഫേസ്ബുക്ക് ഓഫീസില് നിന്ന് നിര്ദേശം ലഭിച്ചതിനെത്തുടര്ന്ന് കൃത്യസമയത്ത് ഇടപെട്ടതുമൂലമാണ് 39കാരന്റെ ജീവന് രക്ഷിക്കാനായത്. അയല്ക്കാരുമായുണ്ടായ തര്ക്കത്തെതുടര്ന്നാണ് യുവാവ് ജീവനൊടുക്കാന് തീരുമാനിച്ചത്.
2016ല് ഭാര്യ മരിച്ചതിനെത്തുടര്ന്ന് മാനസികമായി തകര്ന്ന അവസ്ഥയിലാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. അയല്ക്കാരുമായി തര്ക്കത്തിലായതോടെയാണ് ആത്മഹത്യ ചെയ്യാനുള്ള തീരുമാനം ഇയാള് എടുത്തത്. ഇത് ഫേസ്ബുക്കില് ലൈവായി കാണിക്കുകയായിരുന്നു ലക്ഷ്യം. പുലര്ച്ചെ ഒരുമണിയോടെയാണ് ഫേസ്ബുക്ക് ഓഫീസില് നിന്ന് സന്ദേശം ലഭിച്ചത്. തുടര്ന്ന് അക്കൗണ്ട് വിവരങ്ങള് പരിശോധിച്ച പൊലീസ് യുവാവിന്റെ മൊബൈല് നമ്പര് കണ്ടെത്തി.
ടവര് ലൊക്കേഷന് പിന്തുടര്ന്നാണ് ഡല്ഹി പൊലീസ് ഇയാളുടെ വീട്ടിലെത്തിയത്. പൊലീസ് എത്തിയപ്പോള് രക്തമൊലിച്ച് അപകടാവസ്ഥയിലായിരുന്നു യുവാവ്. യുവാവിനെ ഉടന്തന്നെ അടുത്തുള്ള ആശുപത്രിയില് പ്രവേശിപ്പിക്കുകയും പിന്നീട് എയിംസിലേക്ക് മാറ്റുകയുമായിരുന്നു. യുവാവ് അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര് വാഹന വകുപ്പ്

