ചായക്കൊപ്പം പ്രഭാതഭക്ഷണം നല്‍കിയില്ല; മരുമകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് അമ്മായി അച്ഛന്‍

സംഭവവുമായി ബന്ധപ്പെട്ട് 76കാരനായ പിതാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:00 am IST

താനെ: ചായക്കൊപ്പം പ്രഭാതഭക്ഷണം നല്‍കാത്തതിനെ തുടര്‍ന്ന് മരുമകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് അമ്മായി അച്ഛന്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 42കാരിയുടെ വയറ്റിലാണ് വെടിയേറ്റത്. പരിക്കേറ്റ സ്ത്രീ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് 76കാരനായ പിതാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കൊലപാതകം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.

വ്യാഴാഴ്ച രാവിലെ പതിനൊന്നര മണിയോടെയാണ് സംഭവം. രാവിലെ ചായയ്‌ക്കൊപ്പം പ്രഭാതഭക്ഷണം നല്‍കാത്തതാണ് പ്രതിയെ പ്രകോപിതനാക്കിയത്. ഇതേതുടര്‍ന്ന് അമ്മായി അച്ഛന്‍ റിവോള്‍വര്‍ എടുത്ത് മരുമകള്‍ക്ക്  നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും പ്രകോപനമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത വായിക്കാം

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now