
പാഞ്ഞെത്തി ട്രെയിന്‍, പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് തെന്നിവീണു; ഞൊടിയിടയില്‍ 'രക്ഷകനെത്തി' - വീഡിയോ
ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വീണ യാത്രക്കാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി റെയിവേ സുരക്ഷാ ഉദ്യോഗസ്ഥര്‍
ബംഗളൂരു: ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വീണ യാത്രക്കാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി റെയിവേ സുരക്ഷാ ഉദ്യോഗസ്ഥര്‍. ട്രാക്കില്‍ വീണ യാത്രക്കാരനെ ട്രെയിന്‍ പാഞ്ഞെത്തുന്നതിന് തൊട്ടുമുന്‍പ് പ്ലാറ്റ്‌ഫോമിലേക്ക് പൊക്കിയെടുത്താണ് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്.
ബംഗളൂരുവിലെ കെആര്‍ പുരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. യാത്രക്കാരനെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിക്കുന്ന വീഡിയോ റെയില്‍വേ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചു. ട്രാക്കില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരന്‍ ട്രാക്കിലേക്ക് വീണത്.
Prompt response by RPF personnel saved the precious life of a man who slipped and fell on tracks minutes before the arrival of a train at KR Puram Railway Station, Bengaluru. pic.twitter.com/P0CXy3JfvH
â Ministry of Railways (@RailMinIndia) July 16, 2022
ഈസമയത്ത് സ്‌റ്റേഷനിലേക്ക് ട്രെയിന്‍ പാഞ്ഞുവരുന്നത് കണ്ട് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തിയാണ് യാത്രക്കാരനെ രക്ഷിച്ചത്. ട്രെയിന്‍ സ്‌റ്റേഷനില്‍ എത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് യാത്രക്കാരനെ പ്ലാറ്റ്‌ഫോമിലേക്ക് പൊക്കിയെടുത്താണ് രക്ഷിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



