കുടി നിര്‍ത്തണമെന്ന് ഭാര്യ; വഴക്കിട്ട ഭര്‍ത്താവ് യുവതിയെ കഴുത്തറുത്ത് കൊന്നു; പ്രതി ഒളിവില്‍

നിരന്തരമായ മദ്യപാനം അവസാനിപ്പിക്കണമെന്ന് പറഞ്ഞതിന് യുവതിയെ ഭര്‍ത്താവ് കഴുത്തുമുറിച്ചുകൊന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST

ചണ്ഡിഗഡ്: നിരന്തരമായ മദ്യപാനം അവസാനിപ്പിക്കണമെന്ന് പറഞ്ഞതിന് യുവതിയെ ഭര്‍ത്താവ് കഴുത്തുമുറിച്ചുകൊന്നു. ഹരിയാനയിലെ സോനിപ്പത്ത് ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ഗ്യാന്‍ പ്രകാശ് ഒളിവിലാണ്. പ്രതിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഉത്തര്‍പ്രദേശ് സ്വദേശിനായ പരാതിക്കാരി മകനും ഭാര്യയ്ക്കും ഒപ്പം പാനിപ്പത്തിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. ഗ്യാന്‍പ്രകാശ് നഗരത്തില്‍ കൂലിപ്പണി ചെയ്യുന്നയാളാണ്. ജോലി കഴിഞ്ഞ് പതിവായി മദ്യപിച്ച് വീട്ടിലെത്തുന്നതിനെതിരെ ഭാര്യയുമായി വഴക്ക് പതിവായിരുന്നു. സംഭവദിവസവും ഇവരുവരും ഇക്കാര്യത്തെ ചൊല്ലി വഴക്കിട്ടു. തുടര്‍ന്ന് ഗ്യാന്‍ പ്രകാശ് ഭാര്യയെ മൂര്‍ച്ചയുള്ള കത്തികൊണ്ട് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് അമ്മ പറഞ്ഞു.

യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now