
മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; പാദസരത്തിനായി കാലുകള്‍ മുറിച്ചെടുത്തു; സഹോദരങ്ങള്‍ അറസ്റ്റില്‍
ഇവരുടെ കാലില്‍ നിന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു.

ഇന്‍ഡോര്‍: മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം പാദങ്ങള്‍ വെട്ടിമാറ്റി. അതിന് പിന്നാലെ സഹോദരങ്ങളായ രാജേഷും സുരേഷും മൃതദേഹം സഹോദരങ്ങള്‍ സംസ്‌കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
75കാരിയായ ജംനബായിയെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്നു. തിങ്കളാഴ്ച ഇവരെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ ബയോഗ്യാസ് കുഴിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തു.
ഇവരുടെ കാലില്‍ നിന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. സംഭവദിവസം രാജേഷ് മുത്തശ്ശിയോട് കുറച്ച് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. പിന്നീടാണ് കാലില്‍ കിടന്ന വെള്ളിപാദസരത്തിനായി ആവശ്യപ്പെട്ടത്. അതിന് മുത്തശ്ശി തയ്യാറാകാതെ വന്നതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ രാജേഷ് ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് പിന്നാലെ അറുത്തെടുത്ത പാദവും ആഭരണങ്ങളുമായി കടന്നുകളയുകയുമായിരുന്നു.
പിന്നീട് സഹോദരനെ വിളിച്ചുവരുത്തി മുത്തശ്ശിയുടെ മൃതദേഹം സമീപത്തെ ബയോഗ്യാസ് കുഴിയില്‍ സംസ്‌കരിക്കുകയായിരുന്നു. സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതകം നടത്തിയതായി ഇവര്‍ സമ്മതിക്കുകയായിരുന്നു. ഇവരില്‍ നിന്ന് ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ലക്ഷ്യം 30,200 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ജിയോ; 21ന് തുടക്കമാകും

Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം
സിജെപി സമരത്തിന് പിന്തുണ; പിണറായി ഉള്‍പ്പടെ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ 'പണികിട്ടും', പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ


