യുവതിയെ സംശയം; പിഞ്ചുകുഞ്ഞിനെ ഭര്‍ത്താവ് എറിഞ്ഞുകൊന്നു; 25കാരന്‍ അറസ്റ്റില്‍

യുവതി കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ചെങ്കിലും നരേഷ് ഭാര്യയെ തൊഴിച്ചുവീഴ്ത്തി.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:00 am IST

ചെന്നൈ: യുവതിയോടുളള സംശയം നിമിത്തം ഭര്‍ത്താവ് പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞു കൊലപ്പെടുത്തി. തെലങ്കാനയിലെ മാഞ്ചേരിയല്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ നരേഷ് എന്ന യുവാവാണ് ഭാര്യയുടെ കയ്യില്‍നിന്നും കുഞ്ഞിനെ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു കൊലപ്പെടുത്തിയത്‌.
 
നരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ ഇഷ്ടിക നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയാണ് ഇരുപത്തഞ്ചുകാരനായ നരേഷ്. രണ്ടുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. നരേഷും ജ്യോതിയും മദ്യത്തിന് അടിമകളായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം നടക്കുമ്പോഴും ഇരുവരും മദ്യപിച്ചിരുന്നു. 'ഭാര്യയുടെ വിശ്വാസ്യതയെ സംശയിച്ചിരുന്ന നരേഷ് മാസങ്ങളായി ഇതിന്റെ പേരില്‍ ഇവരെ മര്‍ദ്ദിച്ചിരുന്നു. മദ്യപിച്ചെത്തി സ്ഥിരമായി വഴക്കുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നതിനാല്‍ അയല്‍വീടുകളിലും ബന്ധുവീടുകളിലും യുവതി രാത്രി രക്ഷതേടി പോകന്നത് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയും നരേഷ് മദ്യപിച്ചാണ് വീട്ടിലെത്തിയത്. ഈ സമയം ജ്യോതിയും മദ്യപിച്ച നിലയിലായിരുന്നു. പതിവുപോലെ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും നരേഷ് ജ്യോതിയെയെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെ രക്ഷതേടി ജ്യോതി കുഞ്ഞിനെയുമെടുത്ത് വീടിനു പുറത്തിറങ്ങി.
ഇതോടെ നരേഷ് കൂടുതല്‍ അക്രമകാരിയായി. അയാള്‍ ഭാര്യയെ തടയുകയും കുഞ്ഞിനെ പിടിച്ചുവാങ്ങുകയും ചെയ്തു. തുടര്‍ന്ന് കുഞ്ഞിനെ നിലത്തേക്ക് വലിച്ചെറിഞ്ഞു. യുവതി കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ചെങ്കിലും നരേഷ് ഭാര്യയെ തൊഴിച്ചുവീഴ്ത്തി. അവര്‍ കുഞ്ഞിനെയുമെടുത്ത് എഴുന്നേറ്റെങ്കിലും വീണ്ടും പിടിച്ചുവാങ്ങി യുവാവ് നിലത്തെറിയുകയായിരുന്നുവെന്ന് എസ്‌ഐ പറഞ്ഞു.

നരേഷ് ഭാര്യയെ മര്‍ദ്ദിക്കുന്നത് ഇഷ്ടിക നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയായ സ്ത്രീ തടയാന്‍ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.ഇഷ്ടിക നിര്‍മാണ യൂണിറ്റിലെ രണ്ട് തൊഴിലാളികളാണ് സംഭവത്തെക്കുറിച്ച് അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.  കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു എസ്‌ഐ പറഞ്ഞു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now