സഹോദരനെ സ്‌കൂട്ടറില്‍ കെട്ടി വലിച്ചിഴച്ചു; യുവാവ് അറസ്റ്റില്‍

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ പൊലീസ് സ്വമേധയാ കേസെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:23 am IST

ജയ്പൂര്‍: രാജസ്ഥാനിലെ നഗൗരില്‍ ജ്യേഷ്ഠ സഹോദരനെ മര്‍ദിക്കുകയും  സ്‌കൂട്ടറിന്റെ പുറകില്‍ കെട്ടിയിട്ടു വലിച്ചിഴച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഹന്‍സ്‌രാജ് മേഘ്‌വാള്‍ (35) ആണു പിടിയിലായത്. സഹോദരനായ മനോഹര്‍ മേഘ്‌വാളിനോടായിരുന്നു (45) ക്രൂരത. 

നഗൗരില്‍ ടൗസര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണു സംഭവം നടന്നത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ പൊലീസ് സ്വമേധയാ കേസെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹന്‍സ്‌രാജ് സ്ഥിരം മദ്യപാനിയും സഹോദരനുമായി നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now