
News Now
പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ് 2026 വിപണിയില്‍

വിമാനയാത്രയ്ക്കിടെ കയ്യാങ്കളി; ഫ്ളൈറ്റ് അറ്റന്‍ഡന്റിന്റെ മുഖത്ത് ഇടിച്ചു, കടിച്ചു; നടി സെല്‍മ ബ്ലയര്‍ അറസ്റ്റില്‍

സുഹൃത്തിന് ഓക്സിജന്‍ എത്തിക്കാന്‍ 24 മണിക്കൂറിനിടെ യുവാവ് താണ്ടിയത് 1300 കിലോമീറ്റര്‍. ഉത്തര്‍പ്രദേശിലുള്ള രാജന് എന്ന സുഹൃത്തിനു വേണ്ടിയാണ് ദേവേന്ദ്ര കുമാര്‍ ശര്‍മ എന്ന യുവാവ് ഇത്രയധികം ദൂരം താണ്ടി ഓക്സിജന്‍ എത്തിച്ചത്.
കോവിഡ് സ്ഥിരീകരിച്ച രാജന് അടിയന്തിരമായി ഓക്സിജന്‍ ആവശ്യമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഓക്സിജന്‍ ലഭിച്ചില്ലെങ്കില്‍ ജീവന് തന്നെ അപകടത്തിലാകുന്ന അവസ്ഥ. രാജന്റെ ഭയവും പരിഭ്രാന്തിയും നിറഞ്ഞ ഫോണ്‍ എത്തിയ ഉടന്‍ ദേവേന്ദ്ര കുമാര്‍ ബൈക്കുമെടുത്ത് പുറപ്പെട്ടു. പലരോടും അന്വേഷിച്ചു. ഒടുവില്‍ ഝാര്ണണ്ഡിലെ ഒരു ഗ്യാസ് പ്ലാന്റില്‍ നിന്നും ഓക്സിജന്‍ ലഭിച്ചു, അതും സൗജന്യമായി.
ഓക്സിജന്‍ സിലിണ്ടറുമായി ദേവേന്ദ്ര കുമാറിന് യാത്ര ചെയ്യേണ്ടിയിരുന്നത് 1300 കിലോമീറ്ററാണ്. ഒരു കാര്‍ വാടകയ്ക്ക് എടുക്കുകയാണ് ദേവേന്ദ്ര പിന്നീട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്തി രാജന് പ്രാണവായു എത്തിച്ചു. രാജന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ് 2026 വിപണിയില്‍
