കോളിങ് ബെല്ലടിച്ചിട്ടും ഫോൺ ചെയ്തിട്ടും ഭാര്യ ഉണർന്നില്ല, ഭിത്തിയിൽ പിടിച്ചു വീട്ടിൽ കയറുന്നതിനിടെ യുവാവ് വീണു മരിച്ചു
ബന്ധു വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പരിക്കേറ്റ നിലയിൽ തെന്നരശുവിനെ കണ്ടെത്തിയത്.

ചെന്നൈ: രാത്രി ജോലി കഴിഞ്ഞ് എത്തിയപ്പോൾ ഭാര്യ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ഭിത്തിയിൽ പിടിച്ച് വീട്ടിൽ കയറാൻ ശ്രമിച്ച യുവാവ് വീണു മരിച്ചു. തമിഴ്‌നാട്ടിലെ ജൊലാർപേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തിൽ മാർക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന തെന്നരശു രാത്രി വൈകിയാണ് വീട്ടിലെത്തിയത്.
ഉറക്കത്തിലായിരുന്ന ഭാര്യ തെന്നരശു കോളിങ് ബെല്ലടിച്ചതും ഫോൺ ചെയ്തതും അറിഞ്ഞില്ല. ഭാര്യ എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന്
30കാരനായ തെന്നശു രണ്ടാം നിലയിലെ വീട്ടീലേക്ക് ഭിത്തിയിൽ പിടിച്ച് കയറി.
എന്നാൽ കയറുന്നതിനിടെ കൈവഴുതി താഴെ വീഴുകയായിരുന്നു. രാത്രി ഉറക്കത്തിനിടെ ഞെട്ടി ഉണർന്ന ഭാര്യ തെന്നരശു വീട്ടിലെത്തിയില്ലെന്ന് പറഞ്ഞ് ബന്ധുവിനെ വിളിച്ചു വരുത്തി. തെന്നരശവുവിനെ ഫോൺ ചെയ്തപ്പോഴാണ് താഴെ നിന്ന് ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് താഴെ വീണ് പരിക്കേറ്റ തെന്നരശുവിനെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
