
കുത്തിയൊലിച്ച് ഒഴുകുന്ന പുഴ മുറിച്ചുകടക്കാന്‍ ശ്രമിച്ചു; യുവാവ് ഒലിച്ചുപോയി- വീഡിയോ
ഉത്തരാഖണ്ഡില്‍ കനത്തമഴയില്‍ പുഴയില്‍ ഉണ്ടായ കുത്തൊഴുക്കില്‍പ്പെട്ട് യുവാവ് ഒലിച്ചുപോയി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്തമഴയില്‍ പുഴയില്‍ ഉണ്ടായ കുത്തൊഴുക്കില്‍പ്പെട്ട് യുവാവ് ഒലിച്ചുപോയി.യുവാവിനെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ഫത്തേപ്പൂര്‍ മേഖലയിലാണ് സംഭവം. കനത്തമഴയെ തുടര്‍ന്ന് പുഴയില്‍ ഒഴുക്ക് ശക്തമായിരുന്നു. പുഴ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് നിയന്ത്രണം വിട്ട് വീഴുന്നതിന്റെയും ഒലിച്ചുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
#WATCH | Uttarakhand: A young man washed away due to a strong current in a rainy drain in the Fatehpur area. The person is missing & search operation is underway, but so far nothing has been found: SDM Haldwani Manish Kumar Singh
â ANI UP/Uttarakhand (@ANINewsUP) September 18, 2022
(Source: viral video) pic.twitter.com/QzEzsXqjXf
ഒരാഴ്ച മുന്‍പ് നേപ്പാള്‍ അതിര്‍ത്തിയിലെ ഗ്രാമത്തില്‍ മേഘവിസ്‌ഫോടനം സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഭാഗത്തെ ഗ്രാമത്തില്‍ മിന്നല്‍ പ്രളയമാണ് സൃഷ്ടിച്ചത്. ഇത് സംഭവിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് യുവാവ് പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. മിന്നല്‍ പ്രളയത്തിന് ശേഷം പുഴയില്‍ ഒഴുക്ക് ശക്തമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




